അടുത്തകൊല്ലം രാജ്യം അഞ്ചുശതമാനം വളർച്ചാനിരക്ക് കൈവരിക്കാൻ ബുദ്ധിമുട്ടും-രഘുറാം രാജൻ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പലിശ നിരക്കുകള്‍ ഉയരുകയും കയറ്റുമതി…

നഗ്നതാ ചിത്രീകരണം; ബിടിഎസിന്‍റെ സംഗീതസംവിധായകന് ജയിൽ ശിക്ഷ

ബിടിഎസ്, ടിഎക്സ്ടി ബാൻഡുകൾക്കായി സംഗീതസംവിധാനം നിർവഹിച്ച് ലോകപ്രശസ്തനായ ബോബി ജങ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ബോബി ജങ് അറസ്റ്റിലായത്. ഇയാളെ ഒരു വർഷത്തെ തടവിനു വിധിച്ചു.  അതേസമയം, താൻ ആ സ്ത്രീയുടെ ഫോട്ടോ എടുത്തത് അവരുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ്…

നീരവ് മോദിക്ക് തിരിച്ചടി: അപ്പീൽ തള്ളി

വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്‍റെ നീക്കത്തിനും തിരിച്ചടിയായി. അപ്പീൽ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ്…

റീൽസ് ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽസ് ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ് കൊല്ലപ്പെട്ടത്. മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപം 9 മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന്…

കേരളം സഹകരിക്കുന്നില്ല; കരിപ്പൂരിൽ റൺവേയുടെ നീളം കുറയ്ക്കാതെ നിർവാഹമില്ലെന്ന് കേന്ദ്രം

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍…

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സർക്കാർ പരാജയം: കെ.സുരേന്ദ്രൻ

ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാരിന്‍റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.…

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

എൻസിപി വനിതാ വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡന്‍റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തോമസ് കെ.തോമസ് എംഎൽഎയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിൽവച്ച് ആക്ഷേപിച്ചുവെന്നാണ്…

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

പേരൂര്‍ക്കടയില്‍ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ്

പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം…

8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ…