കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.
തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി. ആഴ്ചയില്‍ ഒരു ദിവസം അവധി…
തിരുവനന്തപുരം: 'മോഖ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ…
ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽവച്ച് വധിക്കാൻ ശ്രമമുണ്ടായെന്ന് ആരോപണം. ഇമ്രാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നു വിധിച്ച പാക്കിസ്ഥാൻ സുപ്രീം കോടതി, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വധിക്കാൻ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി…
മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതൃത്വത്തോടു കലഹിച്ച് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട്…
കന്യാകുമാരി : നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴിന് നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, സർക്കാർ…
കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം…
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക് കടുത്ത ശിക്ഷയ്ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്…