ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മരത്തിൽ കയറി ബാനർ കെട്ടുന്നതിനിടെ ബ്രസീൽ ആരാധകനായ യുവാവ് വീണ് മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി നിധീഷ് (47) ആണ് മരിച്ചത്. മരത്തിൽ നിന്നും കാൽ തെന്നി താഴെ വീണാണ് അപകടം. കഴിഞ്ഞ ദിവസം അലവിൽ ബസ്…

കർണാടകയിൽ വാഹനാപകടം, 7 മരണം

കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.…

കടിച്ച മൂ‍‍‍ർഖനെ തിരിച്ച് കടിച്ച് കൊന്ന് എട്ട് വയസ്സുകാരൻ

തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന എട്ട് വയസ്സുകാരനാണ് പാമ്പിനെ കടിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ദീപകിന്‍റെ കയ്യിൽ പാമ്പ് കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞ്…

രണ്ടുവർഷത്തെ നിയമനങ്ങൾ പരിശോധിക്കണം; ആര്യ രാജേന്ദ്രനെതിരേ വിജിലൻസിൽ പരാതി

മേയര്‍ ആര്യ രാജേന്ദ്രനെതിരേ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാറാണ് പരാതി നല്‍കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ലാ…

കര്‍ണാടകയില്‍ പിഎഫ്‌ഐ-എസ്‍ഡിപിഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ്‌

കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്‍ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. എസ്‍ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്‍റെ ഹുബ്ബള്ളിയിലെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി സുലൈമാന്‍റെ…

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. മീനങ്ങാടി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്‍റെ…

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോ​ഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും…

പഞ്ചാബിൽ ഹിന്ദു സംഘടനാ നേതാവ് വെടിയേറ്റു മരിച്ചു

പഞ്ചാബിലെ തീവ്ര ഹൈന്ദവ സംഘടനയായ ശിവസേന തക്സലിയുടെ പ്രസിഡന്‍റ് സുധീർ സുരി വെടിയേറ്റുമരിച്ചു. സർക്കാർ കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ള സുരിയെ നഗരത്തിലെ മജിത റോഡിലുള്ള ഗോപാൽ മന്ദിറിനു പുറത്ത് പ്രതിഷേധയോഗം നടത്തുന്നതിനിടെയാണ് യുവാവ് വെടിവച്ചത്. ചില വിഗ്രഹങ്ങൾ ഉടഞ്ഞനിലയിൽ കണ്ടെത്തിയതിനെ…

ജോലിയുണ്ട്, ലിസ്റ്റ് തരാമോ സഖാവേ…

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില…

ക്യാമ്പസ് ചിത്രം 4 ഇയേഴ്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് പതിനായിരത്തിലധികം കോളേജ് വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ ആയിരുന്നു. വലിയൊരു…