ബഫർ സോൺ വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി, നടപ്പാക്കാൻ പ്രയാസം- കേരളം സുപ്രീംകോടതിയിൽ

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന്…

അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർത്ഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ…

ചന്ദ കോച്ചറിനും ദീപക് കോച്ചറിനും ജാമ്യം

വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ…

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്.  ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ്…

‘പ്ലാസ്റ്റിക് മാലിന്യങ്ങൾ നന്നേ കുറവായിരുന്നു’, കലോത്സവം കഴിഞ്ഞ ഉടൻ കലോത്സവ നഗരം ക്ലീൻ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കലോത്സവം കഴിഞ്ഞ ഉടൻ കലോത്സവ നഗരം ക്ലീൻ, വേദികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം എന്ന നിർദേശം പൂർണമായും പാലിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ച് ദിവസം ലക്ഷക്കണക്കിന് പേർ കലോത്സവ നഗരിയിലെത്തി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ…

കലോത്സവ ഭക്ഷണത്തിൽ വിഭാഗീയതയുണ്ടാക്കിയത് വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും; കെപിഎ മജീദ്

കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് എം എല്‍ എ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടതെന്നും കെ.പി.എ മജീദ്…

യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ

ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ…

‘ഞാന്‍ എന്നും കോണ്‍ഗ്രസുകാരന്‍, കറകളഞ്ഞ മതേതരവാദി’; രമേശ് ചെന്നിത്തല

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. താന്‍ എന്നുമൊരു കോണ്‍ഗ്രസുകാരന്‍ ആണെന്നും സ്ഥാനമാനങ്ങള്‍ നല്‍കിയതും തന്നെ വലുതാക്കിയതും കോണ്‍ഗ്രസ് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ തന്നെ തന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍…

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു. അൻപതിയഞ്ചുകാരനായ പ്രദീപ് രഘുവൻഷിയാണ് മധ്യപ്രദേശിലെ ഇൻഡോറിലെ ഫിറ്റനസ് സെന്‍ററിൽ കുഴഞ്ഞുവീണത്.  വ്യാഴാഴ്ചയായിരുന്നു സംഭവം. ജിമ്മിലെത്തിയ പ്രസാദ് പത്ത് മിനിറ്റ് നെരത്തെ വാം അപ്പ് ചെയ്യുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രസാദ് വാം…

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് നിർദേശം. ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ്…