ഷാരോൺ കൊലപാതകം, ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ

പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്നും കണ്ടെത്തി. ഇതോടെ കേസിൽ മൂന്ന് പ്രതികളായി.…

എം.ടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ ; പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിൻ്റെ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌‍ക്കാരം. ഓംചേരി എൻ.എൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ്…

എം.വി.ഗോവിന്ദൻ പിബിയിൽ

എം.വി. ഗോവിന്ദൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ…

ഹാട്രിക്ക് തോൽവി; മുംബൈയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. മെഹ്താബ്…

തുലാവർഷം നാളെയോടെ, വ്യാപക മഴയ്ക്ക് സാധ്യത

തെക്കു കിഴക്കേ ഇന്ത്യയിൽ നാളെയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഞായറും തിങ്കളും കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം,…

ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടേണ്ട, പൊലീസിന് നിർദേശവുമായി ഡിജിപി

‍പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി സേനയുടെ മുഖം നഷ്ടപ്പെടുത്തരുതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കർശന നിർദേശം. കിളികൊല്ലൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിൽ ഡിജിപി അനിൽകാന്തും ക്രമസമാധാന…

ഐശ്വര്യത്തിനായി പൂജ, പൂജക്കെത്തിയ പൂജാരി കാൽവഴുതി വീണ് മരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തിൽനിന്നും വീണാണ് ഇയാൾ മരിച്ചത്.…

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണം. സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി…

അശ്ലീല സീരീസ് തടയണം, നടൻ ഹൈക്കോടതിയിൽ

അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ച സംഭവത്തിൽ, ഒടിടി പ്ലാറ്റ്ഫോമിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവനടൻ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസ് സംപ്രേഷണം തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ കരാർ വിവരങ്ങൾ കൈമാറാതെ…

ചീരാലിലെ കടുവ കെണിയിൽ കുടുങ്ങി

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ ,ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക്…