കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ചു. തലശ്ശേരിയിലാണ് സംഭവം. പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ…

പെൺകുട്ടിയെ പതിനാറുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത്…

എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂ‍ർ ജാമ്യം

പീഡനപരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പീഡന പരാതിയിൽ ഇതേ കോടതി ഒക്ടോബർ 20ന് ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം…

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ അന്തരിച്ചു

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ ( 63) അന്തരിച്ചു. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സിലായിരുന്നു. ഇന്നലെ രാത്രി 11.30നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ്…

ആംബുലൻസുകൾക്ക് ജിപിഎസ്

ആംബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആംബുലൻസുകളുടെ നിറം ഏകീ‍കരിക്കാനും മന്ത്രിമാരായ ആന്‍റണി രാജുവിന്‍റെയും വീണാ ജോർജിന്‍റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ ദുരുപയോഗം തടയും. ആരോഗ്യ വകുപ്പിന്‍റെ കീഴിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക്…

പെന്‍ഷന്‍ പ്രായം ഉയർത്തിയത് പാര്‍ട്ടി അറിയാതെ ആണെങ്കില്‍ മന്ത്രിയെ പുറത്താക്കണം: സതീശൻ

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.…

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട്ഘട്ടമായി, ഡിസംബർ 1നും 5നും തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍…

മഴ ശക്തമാകും; തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും

സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക്…

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി…

ഇത് ചരിത്രം, സിആർപിഎഫിന് ആദ്യമായി വനിത ഐജിമാർ

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി.റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ്…