പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർ: കെ.സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നത് ഗവർണർ പദവിയുടെ അന്തസിന് ചേര്‍ന്നതല്ല. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത്…

‘ഗോദി മീഡിയയായി കേരളത്തിലെ മാധ്യമങ്ങളെ മാറ്റാനാണ് ഗവ‍ർണറുടെ ശ്രമം’

വാർത്ത സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഭരണാധികാരിയുടെ മടിയിൽ കയറിയിരുന്ന്‌ അവരെ സുഖിപ്പിച്ച്‌ മാത്രം സംസാരിക്കുന്ന ഗോദി മീഡിയായി…

വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജി

കേരള സര്‍വകലാശാല വി.സി നിയമനം വൈകുന്നതില്‍ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സെനറ്റ് അംഗം. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ സെനറ്റിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സെനറ്റ്…

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് യാത്രയയപ്പ്

നീതിന്യായ വ്യവസ്ഥയ്ക്കൊപ്പമുള്ള 37 വർഷം നീണ്ട ഓദ്യോ​ഗിക യാത്ര അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്. രാ​ജ്യ​ത്തി​ന്‍റെ 49ആമ​ത് ചീ​ഫ് ജ​സ്റ്റി​സാ​യി ആ​ഗ​സ്റ്റ് 27നാണ് യു ​യു ല​ളി​ത് ചു​മ​ത​ല​യേ​റ്റ​ത്. 74 ദി​വ​സം മാത്രമാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ്…

കത്ത് വിവദാം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം യൂണിറ്റ് എസ്.പി മധുസൂദനൻ മേൽനോട്ടം നൽകും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ് എ ടി വിഷയത്തിൽ…

സാമ്പത്തിക സംവരണം, വിധി സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്

സാമ്പത്തിക സംവരണം ശരിവച്ച സുപ്രിംകോടതി വിധി സ്വാഗതം ചെയ്‌ത്‌ എൻഎസ്എസ്. സാമൂഹിക നീതി നടപ്പായെന്ന് എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. മുന്നാക്ക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധി എൻഎസ്എസ് നിലപാട് ശരിവയ്ക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ എല്ലാവർക്കും സംവരണമെന്നതാണ്…

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നു

ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ കതിഹാറിലാണ് സംഭവം. സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുത്തിർത്തതെന്നാണ് നിഗമനം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ…

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും കൊഴിഞ്ഞു

മുടികൊഴിച്ചിലിനു മരുന്ന് കഴിച്ചതിനു പിന്നാലെ പുരികവും രോമവും കൊഴിഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മ‌ഹത്യ ചെയ്‌തതായി പരാതി. ഉള്ളിയേരി നോർത്ത് കന്നൂർ സ്വദേശി പ്രശാന്തി(26)നെയാണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.…

ഗവർണറുടെ കടക്ക് പുറത്ത്, മീഡിയ വണ്ണിനെയും കൈരളിയെയും വിലക്കി

മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു.പതിവിലും രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കാനില്ല. സംസ്ഥാനത്ത്…

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. 103–ാം…