കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും പാലക്കാട്ടെയുമെല്ലാം നെൽപ്പാടങ്ങൾ കർഷകരുടെ കണ്ണീരിൽ മുങ്ങി. കർഷകരുടെ ആ സങ്കടത്തിന് ഒപ്പം നിൽക്കാൻ…

ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ…

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തെരച്ചിൽ തുടരുന്നതിനിടെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം. ഒരാഴ്‍ച മുൻപും ഈ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. ചീരാലിൽ മൂന്നാഴ്‍ചയ്‌ക്കിടെ…

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം. 40 പേർക്കു പരിക്കേറ്റു. രേവ ജില്ലയിലെ സുഹാഗിയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്കുള്ള യാത്രയിലായിരുന്നു ബസ്. ഉത്തർപ്രദേശുകാരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ സുഹാഗിയിലെയും രേവയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നു…

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക്…

ആവശ്യക്കാരില്ല, 10 കോടി കൊവിഷീ‍ൽഡ് നശിപ്പിച്ചു

കൊവിഡ് ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാരില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും സി.ഇ.ഒ.യുമായ അദാര്‍ പൂനാവാല. നിലവിൽ ഉണ്ടായിരുന്ന പത്തുകോടി ഡോസ് മരുന്ന് കാലഹരണപ്പെട്ടതിനെത്തുടര്‍ന്ന് നശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വികസ്വരരാജ്യങ്ങളിലെ വാക്‌സിന്‍ നിര്‍മാതാക്കളുടെ ശൃംഖലയുടെ വാര്‍ഷികപൊതുയോഗത്തിന്‍റെ…

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ബഹിരാകാശത്ത് നടക്കുന്ന പല വാർത്തകളും മലയാളികൾ അറിയാൻ വൈകുന്നതിന്‍റെയും പ്രധാന കാരണം ഇത്…

റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും

5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി  അറിയിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ ഹുവായ് ഉപയോഗത്തെ  നിരുത്സാഹപ്പെടുത്തുന്ന   സാഹചര്യത്തിലാണ് റിലയൻസ്-നോക്കിയ കരാർ.…

റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടൻ വിപണിയിലെത്തും

റെഡ്മിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 12 സീരീസ് ഫോണുകൾ ഉടൻ വിപണിയിലെത്തും. ഒക്ടോബറിൽ തന്നെ ഫോണുകൾ ആഗോള വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ ഫോണുകളാണ്…

കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് 20 വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്‍റെയും പരിക്ക് ഗുരുതരമാണ്. നാലുപേരെ…