അധിക്ഷേപ പരാമര്‍ശം നടത്തി; ജെബി മേത്തര്‍ എംപിക്കെതിരെ പരാതിയുമായി ആര്യ രാജേന്ദ്രന്‍

ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് കേണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരണമാണെന്നാണ് പരാതി. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ജെബി മേത്തര്‍…

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്. ജീവനക്കാര്‍ക്കാര്‍ക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. കമ്പനിയുടെ ഇമെയിലും മറ്റു വാര്‍ത്താവിനിമയ…

ഹൈദരാബാദിലെ ഹോസ്റ്റലിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്‌കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഹിമാങ്കിനെ പന്ത്രണ്ടോളം പേർ ചേർന്ന് അടിക്കുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്തു.…

വീണ്ടും വിവാദപരാമർശവുമായി സുധാകരൻ; ‘നെഹ്‌റു വർഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തുവീണ്ടും വിവാദപരാമർശവുമായി സുധാകരൻ’

വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ വിവാദ പരാമര്‍ശം. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്‍റെ പരാമര്‍ശം. ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യജനാധിപത്യത്തിന്‍റെ…

ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒമ്പത് കുട്ടികളെയും കണ്ടെത്തി

കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. എന്നാലിത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.…

പങ്കാളിയായ യുവതിയെ കൊന്ന് 35 കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; യുവാവ് പിടിയിൽ

ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.  മേയ് 18ന് ശ്രദ്ധയും അഫ്താബും…

സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് കെഎസ്‌യു പ്രവർത്തകനെ മർദിച്ചു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെഎസ്‌യു പ്രവർത്തകൻ കെ അരുണിനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി കോവളം എംഎൽഎ വിൻസെന്‍റ് രംഗത്ത്. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് പ്രവർത്തകരെ അക്രമിച്ചു എന്നാണ് പരാതി. ഇവർക്കെതിരെ…

അച്യുതമേനോന്‍റെ റെക്കോർഡ് തകർത്തു; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി പിണറായി വിജയൻ

കേരളത്തിൽ തുടർച്ചയായി മുഖ്യമന്ത്രിയായതിന്‍റെ റെക്കോർഡ് പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് പിണറായി വിജയൻ 2364 ദിവസം പിന്നിടുകയാണ്. സി അച്യുതമേനോന്‍റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇ കെ നയനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് പക്ഷെ തുടർച്ചയായി…

പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി

കോട്ടയം മാങ്ങാനത്ത് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി അധികൃതർ എത്തിയപ്പോഴാണ് പെൺകുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്കോ…

ഫിഷറീസ് സർവകലാശാല വി.സിയും പുറത്ത്‌

ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കി ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ്…