ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 23 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഡ്രാഗ്ഫ്ലിക്കർ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. അമിത് രോഹിദാസിനെ വരും മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നവംബർ 26ന് അഡ്‌ലെയ്ഡിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ…

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡെങ്കിപ്പനി കേസുകൾ കൂടിയ ജില്ലകൾക്കാണ് ജാഗ്രതാ…

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ.  കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും…

രാജ്ഭവൻ മാർച്ച് തമാശയെന്ന് വി.ഡി.സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി…

അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്ന് കോടതി

കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോടു ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ്…

ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക്…

വിവാദ പരാമർശങ്ങളിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്ന് താരിഖ് അൻവർ

വിവാദ പ്രസ്താവനകളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയില്‍ ഇത്തരം പ്രസ്താവന…

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി…

യുവാവിനെ വെടിവച്ച് കൊന്ന് വീട്ടിൽ കുഴിച്ചുമൂടി; പ്രതികൾ പിടിയിലായത് 4 വർഷത്തിനുശേഷം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കുഴിച്ചുമൂടിയ യുവാവിന്‍റെ മൃതദേഹം നാല് വർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. 2018 ൽ  പപ്പു എന്ന് വിളിക്കുന്ന ചന്ദ്രവീർ സിങ്ങ് കൊല്ലപ്പെട്ട കേസിൽ ഭാര്യ സവിത, കാമുകനും അയൽവാസിയുമായ അരുൺ എന്നിവരെ പൊലീസ്…

ശ്രീനിവാസൻ വധക്കേസ്: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് എ.ശ്രീനിവാസന്‍ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുന്‍ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിൽ 45–ാം പ്രതിയാണ് യഹിയ തങ്ങൾ. യുഎപിഎ കേസിൽ വിയ്യൂര്‍ ജയിലിൽ റിമാൻഡിലായിരുന്ന യഹിയ തങ്ങളെ, അന്വേഷണ സംഘം കോടതിയിൽ…