കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടു; മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്. നിയമനത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.…

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും ഉഷ വ്യക്തമാക്കി.

ഗുജറാത്ത് കലാപക്കേസ്; മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്‍റെ ഇടക്കാല ജാമ്യം രണ്ടുമാസത്തേക്ക് നീട്ടി

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്‍റെ ഇടക്കാല ജാമ്യം ഗുജറാത്ത് ഹൈക്കോടതി നീട്ടി നൽകി. രണ്ടുമാസത്തേക്കാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്. നേരത്തെ പത്ത് ദിവസം നീട്ടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നീട്ടിയത്. 2002ലെ…

നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

മുതിര്‍ന്ന നാടക, ചലച്ചിത്ര നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിക്രം ഗോഖലെ. മറാത്തി സിനിമയിലൂടെയായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തിയത്. സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്…

ഇനിമുതല്‍ ബ്ലൂ ടിക് മാത്രമല്ല, ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും; പുതിയ മാറ്റങ്ങളുമായി ട്വിറ്റർ

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എട്ട് ഡോളര്‍ നല്‍കുന്ന…

സ്‌ക്വിഡ് ഗെയിം താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം

കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ കോടിക്കണക്കിന് ആരാധകരുള്ള പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 001 എന്ന…

തരൂരിനൊപ്പം സുധാകരനുമില്ല, പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കൊച്ചി കോണ്‍ക്ലേവില്‍ പങ്കെടുക്കില്ല

കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. മറ്റ് ചില ആവശ്യങ്ങൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.…

സമസ്ത നിലപാടിനെതിരെ ജലീൽ

ഫുട്‌ബോള്‍ ലഹരിക്കെതിരെയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്‍റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു. ഫുട്‌ബോളിന്‍റെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായവുമാകുന്നതിലെ 'യുക്തി' ദുരൂഹമാണെന്നും…

ആംബുലന്‍സിന് നേരെ വെടിവച്ചു

മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനുനേരെ ബിഹാറിൽ വെടിവയ്പ്പ്. ജബൽപ്പുരിൽനിന്ന് വാരാണസിയിലേക്കുള്ള റോഡിൽ വച്ചാണ് ആംബുലൻസിന്‍റെ മുന്നിൽനിന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവംബർ 23ന് രാത്രി…

580 കിലോ കഞ്ചാവ് മുഴുവന്‍ എലി തിന്നുതീര്‍ത്തു; കോടതിയിൽ വിചിത്ര മറുപടിയുമായി ഉത്തർപ്രദേശ് പൊലീസ്

വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോഗ്രാം കഞ്ചാവ് എലി തിന്നുതീര്‍ത്തെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ ഷേര്‍ഗഢ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് നഷ്ടമായത്. എലി ശല്യം രൂക്ഷമാണെന്നും എലികള്‍ മുഴുവന്‍ കഞ്ചാവും തിന്നെന്നുമുള്ള വിചിത്രവാദമാണ് പൊലീസ്…