മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധി. 103–ാം…

നീതി നടപ്പാക്കേണ്ടത് പൊലീസോ മാധ്യമങ്ങളോ?

മുഷിഞ്ഞ വസ്ത്രവും നിറവുമെല്ലാം ഇന്നും പലർക്കും അസഹിഷ്ണുത ഉണ്ടാക്കുന്നു എന്നതാണ് നമ്മൾ കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിൽ നിന്ന് കണ്ടത്. വെളുത്ത കാറിൽ ചാരി നിന്നതിനാണ് ബുധനാഴ്ച രാത്രി 8.30ന് രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെ ഷിനാദ് എന്ന ഇരുപത് വയസ്സുകാരൻ മർദിച്ചത്.…

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേ‍ർക്ക് പരിക്ക്

പത്തനംതിട്ട നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപത്തായിരുന്നു തെരുവുനായ ആളുകളെ കടിച്ചത്. പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബസ്സിറങ്ങി ജോലിക്ക് പോയ ആളുകളെയാണ് നായ ആക്രമിച്ചത്. ആളുകളെ കടിച്ച ശേഷം…

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മരത്തിൽ കയറി ബാനർ കെട്ടുന്നതിനിടെ ബ്രസീൽ ആരാധകനായ യുവാവ് വീണ് മരിച്ചു. കണ്ണൂർ അലവിൽ സ്വദേശി നിധീഷ് (47) ആണ് മരിച്ചത്. മരത്തിൽ നിന്നും കാൽ തെന്നി താഴെ വീണാണ് അപകടം. കഴിഞ്ഞ ദിവസം അലവിൽ ബസ്…

കർണാടകയിൽ വാഹനാപകടം, 7 മരണം

കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിൽ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.…

കടിച്ച മൂ‍‍‍ർഖനെ തിരിച്ച് കടിച്ച് കൊന്ന് എട്ട് വയസ്സുകാരൻ

തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന എട്ട് വയസ്സുകാരനാണ് പാമ്പിനെ കടിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ ദീപകിന്‍റെ കയ്യിൽ പാമ്പ് കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞ്…

രണ്ടുവർഷത്തെ നിയമനങ്ങൾ പരിശോധിക്കണം; ആര്യ രാജേന്ദ്രനെതിരേ വിജിലൻസിൽ പരാതി

മേയര്‍ ആര്യ രാജേന്ദ്രനെതിരേ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വി.എ. ശ്രീകുമാറാണ് പരാതി നല്‍കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ലാ…

കര്‍ണാടകയില്‍ പിഎഫ്‌ഐ-എസ്‍ഡിപിഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ്‌

കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്‍ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. എസ്‍ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്‍റെ ഹുബ്ബള്ളിയിലെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി സുലൈമാന്‍റെ…

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. മീനങ്ങാടി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്‍റെ…

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോ​ഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും…