ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക്; രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിന്‍റെ പരാതിയിലാണ് കേസ്.  ഭാരത് ജോഡോ…

ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഇക്കഡോറിയൽ ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി…

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നൽകി. സമരം അനന്തമായി…

പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ പദപ്രയോഗം; സജി ചെറിയാൻ വീണ്ടും വിവാദത്തിൽ

സജി ചെറിയാൻ വീണ്ടും വിവാദക്കുരുക്കിൽ. ചെങ്ങന്നൂരില്‍  പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ വനിതാ പഞ്ചായത്ത്പ്രസിഡന്‍റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി. സജി ചെറിയാന്‍റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ്…

ഫുൾ ടൈം റീൽസ്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് അമിർതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. ഒരു…

പോപ്പുലർ ഫ്രണ്ടിന്‍റെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം തുടങ്ങി

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്‍റേയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റേയും സ്വത്തുക്കള്‍ കണ്ടുക്കെട്ടാനാണ് നീക്കം. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്‍ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ…

ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ ബിജെപിയിൽ. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നത്. ഹിമാചലിൽ ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന…

ദില്ലി വായുമലിനീകരണം; സ്ഥിതി മെച്ചപ്പെടുന്നു

ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓൺലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താത്കാലികമായി നിർത്തിവെച്ച…

കെടിയു വിസി നിയമനത്തിന് സ്റ്റേയില്ല

സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി…

“കടക്ക് പുറത്തെന്ന് ഗവർണർ”

മാധ്യമങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും https://www.youtube.com/shorts/EJtkF-AiEWo "കടക്ക് പുറത്ത്". കുറച്ച് നാളുകൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചത് ഇതും പറഞ്ഞാണ്. അതേ സമീപനം തന്നെയാണ് ഇന്ന് സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവ‍ർണറിൽ നിന്നും കണ്ടത്. മുൻകൂട്ടി…