കോളേജിൽ വച്ചും ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ പദ്ധതിയിട്ടു

പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. കോളജിൽ വച്ചും ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി പാരസെറ്റാമോൾ ഗുളിക കയ്യിൽ കരുതിയിരുന്നു. ജ്യൂസിൽ കലർത്തി നൽകാനായിരുന്നു നീക്കം. ജ്യൂസ് ചലഞ്ച് ഇതിനായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി.…

ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ്…

26 വര്‍ഷം സൂക്ഷിച്ച ബീജത്തിൽ നിന്ന് കുഞ്ഞുപിറന്നു

ഹോച്കിന്‍ ലിംഫോമ എന്ന അസുഖം ബാധിച്ച പീറ്റര്‍ ഹിക്ലിസിൻ ഭാവിയില്‍ വന്ധ്യത പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് വർഷങ്ങൾക്ക് മുമ്പ് ബീജങ്ങള്‍ ശേഖരിക്കുകയും തണുപ്പിച്ചു സൂക്ഷിക്കുകയും ചെയ്തത്. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷം ആ ബീജങ്ങള്‍ ഉപയോഗിച്ച് പീറ്റര്‍ പിതാവായിരിക്കുന്നു. പതിറ്റാണ്ടുകള്‍ സൂക്ഷിച്ചു വെച്ച…

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള ബില്ലിന്‍റെ കരട് തയാറാക്കിയിരുന്നു. കരട് ഓർഡിനൻസ് എന്ന നിലയിലാണ് നിയമവകുപ്പ് ഇതു തയാറാക്കിയത്.…

ഇരട്ട നികുതിക്ക് സ്റ്റേയില്ല

അന്യ-സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്‍റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു…

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക്; രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസികിന്‍റെ പരാതിയിലാണ് കേസ്.  ഭാരത് ജോഡോ…

ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി

ഇക്കഡോറിയൽ ഗ്വിനിയിൽ കുരുങ്ങിയ കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക-ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി…

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി

വിഴിഞ്ഞം സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് സമരസമിതി. പ്രശ്നപരിഹാരത്തിന് ഇടപെടൽ തേടി സിപിഐഎം ജില്ലാ നേതൃത്വത്തെ കണ്ട സമരസമിതി ആവശ്യങ്ങളിൽ കടുംപിടുത്തം ഒഴിവാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് മുന്നിൽ വച്ച കടുത്ത നിലപാടിലും അയവ് വരുത്തി കത്ത് നൽകി. സമരം അനന്തമായി…

പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ പദപ്രയോഗം; സജി ചെറിയാൻ വീണ്ടും വിവാദത്തിൽ

സജി ചെറിയാൻ വീണ്ടും വിവാദക്കുരുക്കിൽ. ചെങ്ങന്നൂരില്‍  പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ വനിതാ പഞ്ചായത്ത്പ്രസിഡന്‍റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി. സജി ചെറിയാന്‍റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ്…

ഫുൾ ടൈം റീൽസ്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് അമിർതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. ഒരു…