ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി; തെരച്ചിലിനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത് ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം…

ബീഫ് വിറ്റതിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ

ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റത്തിന് രണ്ട് പേർക്ക് ക്രൂരമർദനം. വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു​വെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും…

സോൾട്ട് ആന്‍റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്‍റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട,…

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട

ഭർത്താവിന്‍റെ സമ്മതമില്ലാതെ തന്നെ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ചുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഇക്കാര്യം വിശദീകരിച്ചത്. ഖുല ഉൾപ്പെടെ മുസ്‌ലിം…

ഒന്നര ലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ…

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛൻ മരിച്ചു; മകൻ പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂർ ആലക്കോട് കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അച്ഛൻ മരിച്ചു. മകന് പരിക്കേറ്റു. മാനന്തവാടി സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിന്‍റെ സഹോദരൻ മാത്തുക്കുട്ടിയാണു(58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ബിൻസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ…

എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കാൻ രാജ്ഭവൻ നിയമോപദേശം തേടി

എട്ടു വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം ലഭിച്ചതു മുതൽ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനാണ് ആലോചന. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് ഇറക്കുമെന്നാണ് വിവരം. യുജിസി ചട്ടം…

ഇലന്തൂർ ഇരട്ടനരബലി കേസ്, ലൈലക്ക് ജാമ്യമില്ല

ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലക്ക് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു ലൈലയുടെ വാദം. പത്മ കേസിൽ 12 ദിവസം…

ആളില്ലാത്ത സമയത്ത് പൊലീസ് വീട് കുത്തിതുറന്നു, പൊലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ

കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണർക്കാണ് പരാതി നൽകിയത്. ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നൽകിയ…

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല, തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തൽക്കാലത്തേക്ക് തുടർനടപടികൾ ഇല്ല. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ്…