ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്‍റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന്‍റെയും ഫെയ്ബുക്കിന്‍റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. കണക്കുകൾ പ്രകാരം നിലവിൽ ഇൻസ്റ്റഗ്രാമിന്‍റെ ഉപയോക്താക്കൾ 200…

യുപിയിൽ വാഹനാപകടത്തിൽ 5 മരണം

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 5 പേർ മരിച്ചു. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗം നഗരത്തിലെ ഹാൻഡിയ ടോൾ പ്ലാസയ്ക്ക് സമീപം ഇന്ന്…

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ വനിതാ താരങ്ങൾക്ക് ഇനി തുല്യ വേതനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ…

ഭാര്യയുടെ ആത്മഹത്യശ്രമം ഷൂട്ട് ചെയ്ത് ബന്ധുക്കളെ കാണിച്ചു

ഭാര്യയുടെ ആത്മഹത്യാശ്രമം തടയാതെ വിഡിയോ ചിത്രീകരിക്കുകയും ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്ത ഭർത്താവിനെതിരെ പൊലീസിൽ പരാതി. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാൻപുർ സ്വദേശിനിയായ ശോഭിത ഗുപ്തയാണ് മരിച്ചത്. കഴുത്തിൽ ഒരു കുരുക്കുമായി ശോഭിത…

നൂറാംദിനം വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു.…

സതീശൻ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കെഎസ്‍യുവിലൂടെയാണ് പൊതുപ്രവര്‍ത്തന…

ദീപാവലി, ശിവകാശിയിൽ വിറ്റഴിച്ചത് 6000 കോടിയുടെ പടക്കം

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ശിവകാശിയിൽ വിറ്റഴിച്ചത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനമാണ് വർധന. പ്രതീക്ഷിച്ചതിലുമധികം വിൽപ്പനയാണ് ഇത്തവണ ഉണ്ടായതെന്നാണ് പടക്കശാല ഉടമകൾ പറയുന്നത്. സുപ്രീംകോടതിയുടെ നിയന്ത്രണവും പാരിസ്ഥിതിക ചട്ടങ്ങളും അസംസ്കൃത വസ്തുക്കളുടെ വില വർധനയും കാരണം ഇത്തവണ…

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു, സുഹൃത്ത് പിടിയിൽ

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്‍റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി…

‘അശ്ലീല വീഡിയോകൾ കാണരുത്’, നിർദേശവുമായി മാർപ്പാപ്പ

ഓൺലൈൻ പോണോഗ്രാഫിയുടെ അപകടങ്ങളെക്കുറിച്ച് പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും ഉപദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. അശ്ലീല വീഡിയോകൾ കാണരുതെന്നും പോൺ വീഡിയോകൾ ഫോണിൽ നിന്ന് മായ്ച്ച് കളയണമെന്നും മാർപ്പാപ്പ പറഞ്ഞു. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം പാഴാക്കരുതെന്നും മാർപ്പാപ്പ ഉപദേശിച്ചു. അശ്ലീല വീഡിയോകള്‍ പുരോഹിതരുടെ ഹൃദയത്തെ…

ഐഫോണുകൾക്ക് ടൈപ്പ് സി ചാർജിങ് പോർട്ട്

യുഎസ്ബി ടൈപ്പ്- സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.…