കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം വേണമെന്ന് കെജ്‍രിവാൾ

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരും. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന്…

ധനമന്ത്രിയെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.…

ഉൾക്കാഴ്ചയുടെ വെളിച്ചവുമായി ബ്രെയിൽ വാർത്താ അവതാരകർ

പ്രകാശങ്ങളുടെയും നിറങ്ങളുടെയും ഉത്സവമാണ് ദീപാവലി. രാജ്യം മുഴുവൻ വർണ്ണാഭമായ പടക്കങ്ങളും രംഗോലികളുമൊക്കെയായി ദീപാവലി ആഘോഷിച്ചപ്പോൾ വ്യത്യസ്തമായ ഒരു ആഘോഷരീതിയുമായി ഏഷ്യാനെറ്റ് ന്യൂസ്. പ്രകാശങ്ങളും നിറങ്ങളും അന്യമായവർക്കൊപ്പമായരുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിന്റെ ദീപാവലി. കാഴ്ച പരിമിതരായവർക്ക് ബ്രെയിൽ ലിപിയുടെ സഹായത്തോടെ വാർത്ത അവതരിപ്പിക്കാൻ…

ചതിയുടെ പത്മവ്യൂഹം; സ്വപ്നയുടെ വെളിപ്പെടുത്തലുകൾ

ഒരു ആത്മകഥയിലൂടെ സ്വപ്ന സുരേഷ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഇത് വരെ പറയാൻ മടിച്ച പല കാര്യങ്ങളുമാണ്. ശിവശങ്കറുമായി കല്യാണം കഴിഞ്ഞതും മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും തന്നെ മറയാക്കി നടത്തിയ കാട്ടിക്കൂട്ടലുകളുമാണ് ആത്മകഥയിലുള്ളത്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന…

തകർത്തുവാരി കാന്താര; 200 കോടിയിലേക്ക്

കാടിന്‍റെയും മനുഷ്യന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ് പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമ മറ്റൊരു നേട്ടത്തിലേക്ക് കൂടി. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ സിനിമയടെ വരുമാനം 200 കോടിയിലേക്ക് കടന്നു. കർണാടകയിൽ നിന്ന് മാത്രം 100 കോടിയിലേറെ വരുമാനം നേടി. 2022ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും…

കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും പാലക്കാട്ടെയുമെല്ലാം നെൽപ്പാടങ്ങൾ കർഷകരുടെ കണ്ണീരിൽ മുങ്ങി. കർഷകരുടെ ആ സങ്കടത്തിന് ഒപ്പം നിൽക്കാൻ…

ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ…

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തെരച്ചിൽ തുടരുന്നതിനിടെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം. ഒരാഴ്‍ച മുൻപും ഈ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. ചീരാലിൽ മൂന്നാഴ്‍ചയ്‌ക്കിടെ…