മിന്നൽ മുരളിക്ക് ശേഷം മാസാകാൻ പറക്കും പപ്പൻ എത്തുന്നു

മലയാളത്തിൽ മിന്നൽ മുരളിക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ ചിത്രമെത്തുന്നു.  ദിലീപ് നായകനാകുന്ന ചിത്രം പറക്കും പപ്പന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‍ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.…

ട്വിറ്റർ ഏറ്റെടുത്ത് ഇലോൺ മസ്ക്

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്ററിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ട്വിറ്ററിന്‍റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവ​രെ മസ്ക് പുറത്താക്കി. സി.ഇ.ഒ പരാഗ് അ​ഗ്രവാൾ, ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.…

കോവളം മുഖം മിനുക്കുന്നു; വാർത്ത ഫലം കാണുന്നു..

കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിലെ സുപ്രധാനമായ ഒരു സ്ഥലമാണ് കോവളം. ഇന്ത്യയ്ക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് അനുദിനം കോവളത്തെത്തുന്നത്. എന്നാൽ ഇന്നത്തെ കോവളം കേരളത്തിന് അപമാനമായി കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊട്ടുമില്ലാത്ത കോവളത്തെത്തുന്ന വിദേശികളും സ്വദേശികളുമായ ഓരോ വിനോദസഞ്ചാരികളും ബുദ്ധിമുട്ട്…

ആ അമ്മയുടെ കണ്ണീർ തോരുന്നു…ആശ്വാസമായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

https://youtu.be/Hi1YPfMD7Ag മകനെ കാണാതായ അമ്മയുടെ ദുഃഖം മാസങ്ങൾക്ക് മുമ്പ് അനുപമയിലൂടെ മലയാളികൾ അറിഞ്ഞതാണ്. അന്ന് ആ വാർത്ത പുറത്തെത്തിച്ച ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു അമ്മയുടെ ദുഃഖം പുറംലോകത്തെത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ടി.വി.പ്രസാദ് മകളെയും കൊച്ചുമകളെയും…

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ 23നാണ് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. പ്രതികളിൽ ഒരാളുടെ ഐഎസ്…

ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്‍റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിന്‍റെയും ഫെയ്ബുക്കിന്‍റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. കണക്കുകൾ പ്രകാരം നിലവിൽ ഇൻസ്റ്റഗ്രാമിന്‍റെ ഉപയോക്താക്കൾ 200…

യുപിയിൽ വാഹനാപകടത്തിൽ 5 മരണം

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് 5 പേർ മരിച്ചു. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗം നഗരത്തിലെ ഹാൻഡിയ ടോൾ പ്ലാസയ്ക്ക് സമീപം ഇന്ന്…

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ വനിതാ താരങ്ങൾക്ക് ഇനി തുല്യ വേതനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ…

ഭാര്യയുടെ ആത്മഹത്യശ്രമം ഷൂട്ട് ചെയ്ത് ബന്ധുക്കളെ കാണിച്ചു

ഭാര്യയുടെ ആത്മഹത്യാശ്രമം തടയാതെ വിഡിയോ ചിത്രീകരിക്കുകയും ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്ത ഭർത്താവിനെതിരെ പൊലീസിൽ പരാതി. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാൻപുർ സ്വദേശിനിയായ ശോഭിത ഗുപ്തയാണ് മരിച്ചത്. കഴുത്തിൽ ഒരു കുരുക്കുമായി ശോഭിത…

നൂറാംദിനം വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു.…