കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. 35കാരനായ വരുൺ ആണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയ്ക്ക് പുറത്തു തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ തുറക്കാനാകാത്ത തരത്തില്‍ കാർ പാർക്ക് ചെയ്ത വരുണിനെ മറ്റു കാറിലുണ്ടായവർ ചോദ്യംചെയ്തു. തർക്കം ഉടൻതന്നെ സംഘർഷമാകുകയും…

കുപ്‌വാരയിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഒരു ലഷ്‌കർ- ഇ -തൊയ്ബ ഭീകരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. സംഭവത്തിൽ മറ്റൊരു ഭീകരൻ രക്ഷപ്പെട്ടു. സ്ഥലത്ത് നടത്തിയ തെരച്ചിലിൽ ഒരു എകെ സീരീസ് റൈഫിളും രണ്ട്…

ഐസിസി റാങ്കിംഗ്, കോലിക്ക് നേട്ടം

ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി വിരാട് കോലി. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് കോലി ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ മുന്നേറിയത്. അഞ്ച് സ്ഥാനം മുന്നോട്ടുകയറിയ കോലി പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. 635 ആണ് കോലിയുടെ റേറ്റിംഗ്. അതേസമയം, ബാറ്റർ സൂര്യകുമാർ…

മദ്യം വാങ്ങാൻ പണം നൽകിയില്ല, സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള ദേഷ്യത്തിൽ 44കാരൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൗത്ത് മുംബൈയിലാണ് സംഭവം. പ്രതി ബാബാ പവാറിനെ എംആർഎ മാർ​ഗ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാസുദ്ദീൻ അൻസാരി (46) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ ബാബാ പവാർ കല്ലെടുത്ത്…

വാഹനത്തേക്കാൾ വില പെർമിറ്റെടുക്കാൻ;പുതിയ നിയമവുമായി സിംഗപ്പൂർ

വാഹന പെര്‍മിറ്റുകളുടെ നിരക്കുയര്‍ത്താനൊരുങ്ങി സിംഗപ്പൂര്‍. നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആദ്യ പടിയായി മോട്ടോര്‍ബൈക്കുകളുടെ പെര്‍മിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നിരക്കുയര്‍ത്തിയതോടെ പത്തു വര്‍ഷത്തേക്കുള്ള മോട്ടോര്‍ ബൈക്ക് പെര്‍മിറ്റ് കിട്ടണമെങ്കില്‍ 12,801 സിംഗപ്പൂര്‍ ഡോളർ (ഏകദേശം 7,40,586 ഇന്ത്യന്‍…

നയൻതാരയും വിഘ്നേഷും വാടക ഗർഭധാരണ നിയമം ലംഘിച്ചില്ലെന്ന് റിപ്പോർട്ട്

നയന്‍താരയും വിഘ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

കറൻസി നോട്ടുകളിൽ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം വേണമെന്ന് കെജ്‍രിവാൾ

കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്‍റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരും. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന്…

ധനമന്ത്രിയെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.…