മഴ ശക്തമാകും; തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും

സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക്…

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി…

ഇത് ചരിത്രം, സിആർപിഎഫിന് ആദ്യമായി വനിത ഐജിമാർ

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി.റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ്…

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം, പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് എം.വി.ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സി.പി.എം.- സി.ഐ.ടി.യു. നേതൃത്വത്തില്‍ അതൃപ്തി. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിനാലാണ് മരവിപ്പിക്കേണ്ടിവന്നതെന്നും സി.പി.എം. സെക്രട്ടറി എം.വി.…

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി; തെരച്ചിലിനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത് ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം…

ബീഫ് വിറ്റതിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ

ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റത്തിന് രണ്ട് പേർക്ക് ക്രൂരമർദനം. വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു​വെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും…

സോൾട്ട് ആന്‍റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്‍റ് പെപ്പർ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്‍റ് പെപ്പറിലെ മൂപ്പന്‍റെ വേഷം ചെയ്തത് കേളുവായിരുന്നു. ഈ സിനിമയ്ക്ക് പുറമെ പഴശിരാജ, ഉണ്ട,…

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട

ഭർത്താവിന്‍റെ സമ്മതമില്ലാതെ തന്നെ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ചുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവർ ഇക്കാര്യം വിശദീകരിച്ചത്. ഖുല ഉൾപ്പെടെ മുസ്‌ലിം…

ഒന്നര ലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ…

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛൻ മരിച്ചു; മകൻ പരിക്കുകളോടെ ആശുപത്രിയിൽ

കണ്ണൂർ ആലക്കോട് കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അച്ഛൻ മരിച്ചു. മകന് പരിക്കേറ്റു. മാനന്തവാടി സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിന്‍റെ സഹോദരൻ മാത്തുക്കുട്ടിയാണു(58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ബിൻസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ…