തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം, ഡീസൽ കാറുകൾക്കും എസ്.യു.വികൾക്കും നിരോധനം

അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥിതിയാണ് രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍. എയർ ക്വാളിറ്റി ഇൻഡക്‌സ്‌ 600 കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. ഈ സഹചര്യത്തില്‍ മുമ്പ് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന…

വായുമലിനീകരണം: ഡൽഹിയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കില്ല

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. അഞ്ചാംതരത്തിനു മുകളിലേക്കുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കും. എന്നാല്‍, കായിക പരിപാടികള്‍ക്കടക്കം ക്ലാസിനു പുറത്തിറങ്ങാന്‍…

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

കൊല്ലം മൈലക്കാട് ദേശീയ പാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ബൈക്കില്‍ യാത്രചെയ്തിരുന്ന ഗോപകുമാറും മകള്‍ ഗൗരിയുമാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ഗൗരിയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം…

കാറില്‍ ചാരിയ 6 വയസുകാരനെ ചവിട്ടി തെറിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ചു. തലശ്ശേരിയിലാണ് സംഭവം. പൊന്ന്യംപാലം സ്വദേശി ഷിനാദ് ആണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ…

പെൺകുട്ടിയെ പതിനാറുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത്…

എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂ‍ർ ജാമ്യം

പീഡനപരാതി നൽകിയ യുവതിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചെന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പീഡന പരാതിയിൽ ഇതേ കോടതി ഒക്ടോബർ 20ന് ജാമ്യം അനുവദിച്ചിരുന്നു. ഈ മാസം…

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ അന്തരിച്ചു

കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ ( 63) അന്തരിച്ചു. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സിലായിരുന്നു. ഇന്നലെ രാത്രി 11.30നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ്…

ആംബുലൻസുകൾക്ക് ജിപിഎസ്

ആംബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആംബുലൻസുകളുടെ നിറം ഏകീ‍കരിക്കാനും മന്ത്രിമാരായ ആന്‍റണി രാജുവിന്‍റെയും വീണാ ജോർജിന്‍റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ ദുരുപയോഗം തടയും. ആരോഗ്യ വകുപ്പിന്‍റെ കീഴിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക്…

പെന്‍ഷന്‍ പ്രായം ഉയർത്തിയത് പാര്‍ട്ടി അറിയാതെ ആണെങ്കില്‍ മന്ത്രിയെ പുറത്താക്കണം: സതീശൻ

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം.…

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട്ഘട്ടമായി, ഡിസംബർ 1നും 5നും തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍…