രാജീവ് ഗാന്ധി വധം: എല്ലാവരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ…

കോയമ്പത്തൂ‍ർ സ്ഫോടനം, ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനം

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായവർ ലക്ഷ്യമിട്ടത് അതിതീവ്ര സ്ഫോടനമെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. നിലവിൽ അറസ്റ്റിലായ 6 പേരും ചാവേറായ ജമേഷ മുബിനും ചേർന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമിക്കാൻ സ്ഫോടക വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു.  കേസുമായി ബന്ധപ്പെട്ടു…

IFFK രജിസ്ട്രേഷൻ ഇന്ന് മുതൽ

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 9 ന് ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിയും. ഡിസംബർ…

മോർബിയിൽ മന്ത്രിക്ക് സീറ്റില്ല, രക്ഷാപ്രവർത്തനം നടത്തിയ എംഎൽഎക്ക് സീറ്റ്

തൂക്കുപാല ദുരന്തമുണ്ടായ മോർബിയിലെ സിറ്റിങ് എംഎൽഎ ആയ മന്ത്രിക്ക് സീറ്റ് നിഷേധിച്ചും നദിയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയ മുൻ എംഎൽഎക്ക് സീറ്റ് നൽകിയും മുൻമുഖ്യമന്ത്രി വിജയ് രൂപാണിയെ ഒഴിവാക്കിയും ബിജെപിയുടെ ഗുജറാത്തിലെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 182 അംഗ സഭയിലെ 160…

ചാൻസല‍ർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് ഇന്ന് ഗവർണർക്ക് അയച്ചേക്കും

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിൽ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. മന്ത്രിസഭായോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ്…

ഉപതെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രന്‍റെ കൈയുംകാലും തല്ലിയൊടിച്ചു

ആലപ്പുഴ ജില്ലയിലെ മുതുകുളം നാലാംവാർഡിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവെച്ചാണ്‌ ഒരുസംഘം ആക്രമിച്ചത്. കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. തലയ്ക്കും…

കേരളത്തിൽ ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട…

ന്യൂസിലൻഡിനെ തകർത്തു, പാകിസ്ഥാൻ ഫൈനലിൽ

ന്യൂസീലൻഡിന്‍റെ ഫൈനൽ മത്സരം എന്ന സ്വപ്നത്തിനം തകർത്ത് പാക്കിസ്ഥാൻ. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് പാക്കിസ്ഥാൻ ന്യൂസീലൻഡിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. മറുപടി…

ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി;മുതിര്‍ന്ന മന്ത്രി ഗാവിൻ വില്യംസൺ രാജിവച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യത്തെ രാജി. ഗാവിൻ വില്യംസൺ എന്ന മുതിര്‍ന്ന മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് രാജി. ഗാവിൻ വില്യംസൺ സഹപ്രവര്‍ത്തകന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശമാണ് രാജിയിലേക്ക്…

ആർഎസ്എസ് ശാഖകൾ‌ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ സംരക്ഷിച്ചു: കെ. സുധാകരൻ

ആർഎസ്‌എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ എം.വി. രാഘവൻ അനുസ്‌മരണ പരിപാടിയിലാണ് കെ. സുധാകരന്‍റെ വിവാദ പരാമർശം. ആർഎസ്‌എസ് ശാഖകൾ‌ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ  ആളെ വിട്ടുനൽകി സംരക്ഷിച്ചിട്ടുണ്ടെന്നു സുധാകരൻ പറഞ്ഞു. എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ…