കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്…

71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്

10 ലക്ഷം പേർക്കു ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി ഇന്ന് 71,056 പേർക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകൾ കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഗുജറാത്ത്, ഹിമാചൽ…

കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല, മാധ്യമങ്ങൾ ഊതിവീ‍ർപ്പിച്ച ബലൂണുകൾ പെട്ടന്ന് പൊട്ടുമെന്ന് സതീശൻ

കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന പരോക്ഷ സൂചനയാണ് സതീശൻ ഇതുവഴി നൽകുന്നത്. കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പ്രതിപക്ഷ…

ബുക്കായോ സാക്ക ഇന്ന് ഇംഗ്ലണ്ടിന്റെ ഹീറോ; യൂറോ കപ്പില്‍ നേരിട്ടത് കടുത്ത വംശീയാധിക്ഷേപം

ഇന്ന് ഇംഗ്ലണ്ടിന്റെ സെറ്റ്പീസ് പദ്ധതികളുടെ ക്രാഫ്റ്റ്, സാക്കയുടെ ഗോളിലുണ്ട്. അളന്നു മുറിച്ച വോളിയില്‍ വലിയ മുന്നറിയിപ്പുണ്ട്.  ഹാട്രിക് തികയ്ക്കാനുള്ള അവസരം നല്‍കാതെ കോച്ച് സൌത്ത് ഗേറ്റ് സാകയെ പിന്‍വലിച്ചപ്പോള്‍, പകരമിറങ്ങിയ റാഷ്‌ഫോര്‍ഡും നിമിഷനേരം കൊണ്ട് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. ഇരട്ടഗോളുമായി ലോകകപ്പ് അരങ്ങേറ്റം…

കുഫോസ് VC നിയമനം റദ്ദാക്കിയ വിധിക്ക് സ്റ്റേ ഇല്ല

കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. വി.സി.…

കുർദ് മേഖലകളിൽ തുർക്കിയുടെ വ്യോമാക്രമണം

തുർക്കിയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെയും ഇറാഖിലെയും കുർദ് മേഖലകളിൽ ബോംബാക്രമണം നടത്തി. ഈ മാസം 13ന് ഇസ്തംബുൾ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിനു തിരിച്ചടിയാണിതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 6 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു പിന്നിൽ കുർദ് ഭീകരരാണെന്നു…

‘താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; ഗവർണറയച്ച കത്ത് പുറത്ത്

രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് സര്‍ക്കാർ പുറത്തുവിട്ടു. ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കുന്നതിനിടയിലാണ്, 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്ത് പുറത്തുവരുന്നത്. രാജ്ഭവനിൽ ജോലി ചെയ്യുന്ന കുടുംബശ്രീയുടെ 20 ജീവനക്കാർക്ക്…

റൊണാൾഡോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോയെ തേടി ഇതാ പുതിയൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. എന്നാലത് കളിക്കളത്തിലല്ല, കളിക്കളത്തിന് പുറത്താണ്. ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്.…

യുപിയിൽ മുൻകാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടു; യുവാവ് അറസ്റ്റിൽ

ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിനു മുന്നേ, രാജ്യത്തെ നടുക്കുന്ന മറ്റൊരു അരുംകൊല കൂടി. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് മുന്‍കാമുകന്‍റെ കൊടുംക്രൂരതയ്ക്ക് ഇരുപത്തിരണ്ടുകാരി ഇരയായത്. ഉത്തര്‍പ്രദേശുകാരിയായ ആരാധനാ പ്രജാപതിയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ മുന്‍കാമുകന്‍ പ്രിന്‍സ് യാദവിനെ (24) പോലീസ്…

ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 46 മരണം; 300 പേർ ചികിത്സയിൽ

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 46 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി.…