ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റൽ: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം ബിൽ അവതരിപ്പിക്കാനാണ് ആലോചന. ബിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകരിച്ചാലേ നിയമമാകൂ. ബില്‍ ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. …

അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം

അട്ടപ്പാടി കോട്ടത്തറ ആശുപത്രി നിരീക്ഷണ മുറിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം. കോട്ടത്തറ ആശുപത്രിയിൽ ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച താവളം സ്വദേശി ചന്ദ്രൻ (42)നെ അഗളി പൊലിസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് അപകടത്തിൽപ്പെട്ടതായി…

അവതാർ 2 ന് കേരളത്തിൽ വിലക്ക്, റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം അവതാർ 2-ന്‍റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്‍റെ 60 ശതമാനമാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ…

കശ്മീർ ഫയൽസ് വിവാദം; ലാപിഡിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

കശ്മീർ ഫയൽസ് വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ. നാദവ് ലാപിഡിന്‍റെ നിലപാട് ഇസ്രായേലിന്‍റെ അഭിപ്രായമല്ലെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇസ്രായേൽ സ്ഥാനപതി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ ഗോവയിലും ഡൽഹിയിലും നാദവ് ലാപിഡിനെതിരെ ബിജെപി പൊലിസിൽ പരാതി നൽകി. ‘ദി കശ്മീര്‍ ഫയല്‍സ്’ അന്താരാഷ്ട്ര…

കശ്മീര്‍ ഫയല്‍സ് വൃത്തിക്കെട്ട സിനിമയെന്ന് ഇസ്രയേലി സംവിധായകൻ

വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്ന്, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡ്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്‍റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന്…

വി.അബ്ദുറഹ്‍മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഫാ.തിയോഡോഷ്യസ് ഡിക്രൂസ്

ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‍മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്‍റെ പരാമര്‍ശം. സമരം കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും…

കെ.ടി.യു. വി.സി. സിസ തോമസിന്‍റെ നിയമനം ഹൈക്കോടതി ശരിവെച്ചു

സർക്കാരിന് തിരിച്ചടി. എ .പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി…

വികസനം തടയുന്നത് രാജ്യദ്രോഹമെന്ന് വി.അബ്ദുറഹിമാൻ

വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും…

പൂവച്ചൽ തിരോധാന കേസ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മാഹീൻ കണ്ണിന്‍റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്…

വിഴിഞ്ഞം കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘം

വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനു രൂപം നൽകാൻ ക്രമസമാധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനു നിർദേശം നൽകി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി…