മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി, കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യുടെ നിര്‍ദേശപ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തത്.…

പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് എകെ റൈഫിളുകൾ, ആറ് വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, അഞ്ച് ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു.…

അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 16 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ്…

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തിലത് 0.06 ആണ്. എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും…

ചൈനീസ് മുൻ പ്രസിഡന്‍റ് ജിയാങ് സെമിൻ അന്തരിച്ചു

മുന്‍ ചൈനീസ് പ്രസിഡന്‍റും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ ഷാങ്ഹായിയില്‍ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 1989-ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് ചൈനയുടെ…

കെ.കെ.മഹേശന്‍റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി (2) യുടെ ഉത്തവ്. കെ.കെ.മഹേശന്‍റെ കുടുംബം നൽകിയ ഹർജിയിലാണ് നിർദേശം. വെള്ളാപ്പള്ളി നടേശന്‍റെ…

ദിവ്യയെയും മകളെയും മാഹിന്‍ കടലില്‍ തള്ളിയിട്ടു

ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ചതാണ് ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകൾ ഗൗരിയെയും കൊലപ്പെടുത്താൻ പങ്കാളി മാഹിൻകണ്ണിനെ പ്രേരിപ്പിച്ചതെന്നു പൊലീസ്. ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല. മാഹിൻകണ്ണ് ഭാര്യ റുഖിയയുമായി ചേർന്ന് ഇരുവരെയും ഒഴിവാക്കാൻ പദ്ധതികൾ ആലോചിച്ചു. തമിഴ്നാട്ടിലേക്കു കൊണ്ടുപോയി…

വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു

കോഴിക്കോട് മെ‍‍ി‍ഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ്…

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപേ നാളെ മുതൽ

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ, ഇ- റുപേ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വാലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള…

വിഴിഞ്ഞം ആക്രമണം, പിന്നിൽ തീവ്രവാദ ബന്ധമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്

വിഴിഞ്ഞം ആക്രമണത്തിന് തീവ്രവാദ ബന്ധമുള്ളതായി ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേര്‍ന്ന് രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന് പ്രചരിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായി. വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളില്‍ തീവ്രവാദബന്ധമുള്ളവരുടെ ഇടപെടലുണ്ടായെന്ന്…