ഏഷ്യൻ ഫുട്ബോളിന്‍റെ ഉദയസൂര്യന്‍; രണ്ട് മുന്‍ ചാമ്പ്യന്‍മാരെ വീഴ്‌ത്തി ജപ്പാന്‍റെ അത്ഭുതറെക്കോര്‍ഡ്

ഖത്തറിലെ ഫിഫ ലോകകപ്പില്‍ രണ്ട് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ച് ഏഷ്യയുടെ അഭിമാനമായിരിക്കുകയാണ് ജപ്പാൻ. ജർമനിക്ക് പിന്നാലെ സ്പെയിനെയും വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഫുട്ബോള്‍ പ്രവചനങ്ങളെയെല്ലാം വെള്ളവരയ്ക്ക് പുറത്താക്കിയാണ് ഈ ലോകകപ്പില്‍ ജപ്പാന്‍റെ കുതിപ്പ്.  ഖത്തറിൽ ഏഷ്യൻ…

വിവാഹ വേദിയിൽ വച്ച് വരൻ ചുംബിച്ചു, വിവാഹം വേണ്ടെന്ന് വച്ച് വധു

കല്യാണ വേദിയിൽ അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം. വധു ഉടൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ്…

സുനന്ദ പുഷ്‌കറിന്‍റെ മരണം; തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹര്‍ജി നല്‍കി

സുനന്ദ പുഷ്‌കർ കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരേ ഡല്‍ഹി പൊലീസ് ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെതിരെ കൊലക്കുറ്റം…

‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’; മന്ത്രി വി അബ്ദുറഹ്മാന്‍‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’;

ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും.എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല,…

മുംബൈയില്‍ ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്‍റെ അതിക്രമം

യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയിലെ തെരുവിൽ യുവാവിന്‍റെ അതിക്രമം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. ഇതിന്‍റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ്…

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്‍റെ അഭിപ്രായം തേടി ഹൈക്കോടതി

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്‍റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി…

‘നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ട്’; പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. രണ്ടുവരികളില്‍ വിധി പറഞ്ഞുകൊണ്ടായിരുന്നു പേഴ്‌സണല്‍…

ഫാ.തിയോഡേഷ്യസിന്‍റെ പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളതെന്ന് എഫ്‌ഐആർ

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ്ഐആറിലുണ്ട്. അബ്ദുറഹ്‌മാനെതിരായ ഫാ. തിയോഡോഷ്യസിന്‍റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു…

ഗുജറാത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് മർദ്ദനം, പിന്നിൽ കോൺഗ്രസെന്ന് ആരോപണം

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻസ്ദ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി പിയൂഷ് പട്ടേലിനെ അജ്ഞാതർ ആക്രമിച്ചു. ഝരി ഗ്രാമത്തിൽ അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാർ തകർത്തു. ആക്രമണത്തിൽ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി അനന്ത് പട്ടേലിന്‍റെ അനുയായികളാണ് ആക്രമണത്തിന്…

വിഴിഞ്ഞം ആക്രമണം ഗൂഡോദ്യേശത്തോടെയെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണം നടത്തിയത് ഗൂഡോദ്യേശത്തോടെ. പൊലീസ് സ്റ്റേഷനും വാഹനങ്ങളും ആക്രമിച്ചു. പൊലീസുകാരെ കൊലപ്പെടുത്തുകായണ് അവരുടെ ലക്ഷ്യം. വ്യക്തമായ ഗൂഡോദ്യേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു.ഭീഷണി…