കൈവിടാതെ ഹിമാചൽ, കോൺഗ്രസിന് ആശ്വാസതുരുത്ത്

ഭരണമാറ്റം എന്ന ട്രെന്‍ഡിനേയും കോണ്‍ഗ്രസിനേയും കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ നിലം തൊടാന്‍ സാധിക്കുന്നില്ല. അതേസമയം…

ലോകത്തിലെ ശക്തയായ സ്ത്രീ; ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ്…

ഇവിഎമ്മിൽ കൃത്രിമം കാണിച്ചെന്നാരോപണം, ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വോട്ടിംഗ് യന്ത്രത്തിൽ ബിജെപി കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാന്ധിധാം സ്ഥാനാർത്ഥി ഭരത് സോളങ്കിയാണ് വോട്ടെണ്ണൽ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്ന് പറയപ്പെടുന്ന ഗുജറാത്തിൽ ചരിത്ര വിജയത്തോടെ 7 ആം…

ആവിക്കൽ തോട് ശുചി മുറി സംസ്കരണ പ്ലാൻ്റ്; നിർദ്ദിഷ്ട സ്ഥലത്ത് പ്ലാൻ്റ് നിർമ്മിക്കരുതെന്ന് കോടതി

കോഴിക്കോട് ആവിക്കൽ തോട് ശുചി മുറി സംസ്കരണ പ്ലാൻ്റ് നിർദ്ദിഷ്ട സ്ഥലത്ത് നിർമ്മിക്കരുതെന്ന് കോടതി. മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. പദ്ധതി പ്രദേശം തോടിൻ്റെ ഭാഗമാണെന്ന വാദം ശരിവച്ചാണ് കോടതി തീരുമാനം. പ്രദേശവാസിയായ സക്കീർ ഹുസൈന്‍റെ ഹർജിയിലാണ് നിർമ്മാണം നിർത്തിവയ്ക്കാനുള്ള ഉത്തരവ്. പ്രദേശവാസികളുടെ…

ഹിമാചലിൽ ചെങ്കൊടി പാറിയില്ല; രാകേഷ് സിംഘ നാലാമത്

ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ചെങ്കൊടി പാറിച്ച സിപിഎമ്മിന് ഇത്തവണ ആ സീറ്റും നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രാകേഷ് സിംഘയെ കോൺഗ്രസിന്‍റെ കുൽദീപ് സിങ് റാത്തോഡാണ് പിന്നിലാക്കിയത്. ബിജെപി സ്ഥാനാർഥി അജയ്…

ഗുജറാത്തിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഗുജറാത്തിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. 158 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 16 സീറ്റിൽ മാത്രമാണ് കോൺഗ്രസിന്…

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി…

തലസ്ഥാനത്ത് സിനിമാപൂരത്തിന് നാളെ കൊടിയേറും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക്…

പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി…

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തു. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം…