കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനം; 67 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിന്

കേരള രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനമായ ഇന്ന് മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉള്‍പ്പടെ 67 ലോകകാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള…

വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചിയിൽ വിസ തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് എക്സൈസ്. അന്വേഷണ വിധേയമായി എക്സൈസ് ഉദ്യോഗസ്ഥൻ അനീഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. രണ്ട് മാസമായി അനീഷ് ലീവിലാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ്…

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; കണ്ണൂർ സിറ്റി സ്വദേശി പിടിയിൽ

കണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. 14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. ഇയാളുടെ കൂടെ…

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചു

പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി കാട്ടിൽകടവ് ഷെമീസ് മൻസിലിൽ ഷംനാസാണ് (30) പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പുറമേ സോഡാക്കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തെന്ന്…

യുക്രെയ്ന്‍ യുദ്ധത്തില്‍ കേന്ദ്രംനിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്ത്: മന്ത്രി എസ്. ജയശങ്കര്‍

യുക്രെയ്ന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് നിന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഏതു പക്ഷത്താണെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പാശ്ചാത്യശക്തികളുടെ വിലക്കു മറികടന്ന് ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശനം…

ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്

ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്‌നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളും ഇന്ന് ഗാന്ധിനഗറില്‍ നടക്കും.…

ഹിമാചലിൽ അനിശ്ചിതത്വം ഒഴിയുന്നില്ല; എംഎല്‍എമാരുടെ പിന്തുണ സുഖ്‌വിന്ദര്‍ സിംഗിന്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ഹൈക്കമാന്‍ഡ് ഇന്ന് തുടക്കമിടും. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ സംഭാവനകളെ മാനിച്ച് കുടുംബത്തിന് മുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഭാസിംഗ്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായതിനാല്‍ സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനെ ഹൈക്കമാന്‍ഡിന് തള്ളിക്കളയാകാനാകില്ല. മാണ്ഡിയിലെ…

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: കേസെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി കടമ്പ

പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ശാഖയിൽ നടന്ന 12.6 കോടി രൂപയുടെ വെട്ടിപ്പിൽ സി.ബി.ഐ.ക്ക് കേസെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 'അനുമതി' കടമ്പ. കേരളത്തിൽ ഏതൊരു കേസും രജിസ്റ്റർ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ മുൻകൂർ അനുമതിവേണം. സമാനമായി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ…

മിന്നലായി ബേസിൽ, ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകൻ

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്‍റെ ഇന്‍സ്റ്റഗ്രാം…

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ…