അബദ്ധത്തിൽ ഡിലീറ്റ് ഫോർമി ക്ലിക്ക് ചെയ്തോ? പരിഹാരവുമായി വാട്‍സ്ആപ്പ്

അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും സംഭവിക്കാറുള്ളതാണ്. നമ്മുടെ ഏറ്റവും വ്യക്തിപരമായ ഒരു സന്ദേശം ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്ന ഗ്രൂപ്പുകളിലേക്കും മറ്റും പോകുന്നത് വലിയ ആശയക്കുഴപ്പങ്ങളാണ്…

വിഎസിന് ആശ്വാസം; ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നല്‍കണമെന്ന വിധി അസ്ഥിരപ്പെടുത്തി

സോളർ വിവാദവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശം നടത്തിയതിന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തി. 2013 ജൂലൈ ആറിന് ഒരു ചാനലിനു നൽകിയ…

ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാ​ഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു. സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിലാണ്…

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് വീണ്ടും ആവർത്തിച്ച് ഹൈക്കോടതി

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് വീണ്ടും ഹൈക്കോടതി. എന്നു കരുതി നിയന്ത്രണങ്ങൾ പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ പെൺകുട്ടികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെൺകുട്ടികൾക്കു…

13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയായ രണ്ടാനച്ഛനെ തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ച ശിക്ഷ. എന്നാല്‍ ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കി.

സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ

76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി നയിക്കും. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം…

കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. സ്ത്രീ പുരുഷ അനുപാതം…

ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം

ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ…

ആശങ്കപെടേണ്ട സാഹചര്യം ഇല്ല; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ ജോർജ് പറഞ്ഞു  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തിൽ പരിശോധിക്കും. പുതിയ…

കേന്ദ്രമന്ത്രിമാര്‍ക്ക് പ്രശംസ; പി.വി. അബ്ദുല്‍ വഹാബ് എംപിയുടെ നടപടിയില്‍ ലീഗില്‍ അമര്‍ഷം

രാജ്യസഭയില്‍ കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബ് എം പിയുടെ നടപടിയില്‍ മുസ്ലീം ലീഗില്‍ കടുത്ത അമര്‍ഷം. വഹാബിന്‍റെ പരാമര്‍ശം മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമര്‍ശനം. വിവാദ പരാമര്‍ശത്തില്‍ അബ്ദുല്‍ വഹാബ് പാണക്കാടെത്തി വിശദീകരണം നല്‍കും.…