സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ജനുവരി നാലിന്

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. ഈ…

ആന്‍റണി പറഞ്ഞത് കോൺഗ്രസ് നിലപാടെന്ന് ചെന്നിത്തല

മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്‍റണിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല പറഞ്ഞു. കുറിതൊട്ടാലൊന്നും ആരും ബി.ജെ.പി. ആകില്ല. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാത്തതെന്നും…

ഇന്ത്യ – പാകിസ്താൻ ടെസ്റ്റ് പരമ്പര; എംസിസിയുടെ ഓഫർ നിരസിച്ച് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താമെന്ന മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഓഫർ നിരസിച്ച് ബിസിസിഐ. എംസിസി സിഇഒ സ്റ്റുവർട്ട് ഫോക്സ് ആണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മെൽബണിൽ വച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ബിസിസിഐ ഇത്…

എൻഐഎ റെയ്ഡ്: മുഹമ്മദ് മുബാറക്ക് അറസ്റ്റിൽ

എറണാകുളത്ത് എൻഐഎ റെയ്ഡിൽ ആയുധം കണ്ടെത്തിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് മുബാറക്കിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ ആദ്യകാല പ്രവർത്തകനാണ് മുബാറക്കെന്നാണ് നാട്ടുകാർ പറയുന്നത്. നിയമബിരുദധാരിയായ…

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത്…

പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചു

പ്രധാനമന്ത്രിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു. 100 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പശ്ചിമബംഗാളിലെ ഇന്നത്തെ പരിപാടികൾ പ്രധാനമന്ത്രി റദ്ദാക്കി. മാതാവിന്‍റെ മരണത്തെ കുറിച്ച് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ- ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്‍റെ പാദങ്ങളിൽ കുടികൊള്ളുന്നു……

ഗർഭിണിയാണെന്ന് പറഞ്ഞയുടൻ പിരിച്ചുവിട്ടു; 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം ചുമത്തി കോടതി. ഇംഗ്ലണ്ടിലെ എസക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കോടതി പിഴ ചുമത്തിയത്. ഷാർലറ്റ് ലീച്ച് എന്ന 34 കാരി അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. താൻ ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ…

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പൻ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. കൊച്ചിൻ…

പുതുവത്സരം; കൊച്ചി മെട്രോയിൽ 50% കിഴിവ്; സർവീസ് സമയവും നീട്ടി

പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ജനം ആഘോഷ തിമിർപ്പിലാണ്. പുതുവർഷം…

ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ടു; ഗുരുതര പരുക്ക്‌

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം…