‘പട്ടിണിക്കാര്‍ക്ക് ആസ്വാദനത്തിന് പ്രയാസമുണ്ടാകുമെന്നാകാം മന്ത്രി ഉദ്ദേശിച്ചത്’; വിചിത്ര ന്യായീകരണവുമായി എം വി ഗോവിന്ദന്‍

ക്രിക്കറ്റ് മത്സര ടിക്കറ്റ് നിരക്ക് വിവാദത്തില്‍ വിചിത്ര ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പട്ടിണി കിടക്കുന്നവര്‍ക്ക് ചിലപ്പോള്‍ ആസ്വാദനത്തിന് പ്രയാസമുണ്ടാകുമെന്നാകും മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ദേശിച്ചതെന്നാണ് എം വി ഗോവിന്ദന്‍റെ വിശദീകരണം. പട്ടിണി കിടക്കുന്നവരും അല്ലാത്തവരും കായിക…

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ കാമുകിയെ കൊലപ്പെടുത്തി; ദുബായില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം

ദുബായില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഏഷ്യന്‍ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായി അപ്പീല്‍ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളില്‍ വച്ച് കാമുകിയെ ആസൂത്രിതമായ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി…

സ്വാഗതഗാന വിവാദം: ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട സ്വാഗതഗാന വിവാദം അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കലോത്സവ ഗാനത്തിലെ പരാമര്‍ശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ നിലപാട് അല്ലെന്ന് മന്ത്രി…

മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണം, പത്രക്കാരോടല്ല പറയേണ്ടത്; എം.എം ഹസൻ

ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്‍റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും…

ഏഷ്യാനെറ്റ് ന്യൂസ് സംഘം ജോഷിമഠിൽ

https://youtu.be/z9NlPe-inaA കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേടിയോടെ കഴിയുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠിലുള്ളവർ. വീടുകളിലും പരിസരങ്ങളിലുമെല്ലാം വിള്ളലുകൾ വന്നതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് അവിടെയുള്ളവർ. പല ഭാഗങ്ങളിലിരുന്നും അവരുടെ ആശങ്കയെപറ്റി സംസാരിക്കുമ്പോഴും യഥാർത്ഥത്തിൽ അവിടെയുള്ള ജനങ്ങളുടെ ആശങ്കകളും ആ പ്രദേശത്തിന്‍റെ യഥാർത്ഥ അവസ്ഥയും…

മുഖ്യമന്ത്രിയും മന്ത്രിമാരും നോർവേ ‘പഠിക്കാൻ’ പോയതിന്‍റെ ചെലവ് 47 ലക്ഷം രൂപ!

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തിന്‍റെ യൂറോപ്യൻ യാത്രയിൽ നോർവേ മാത്രം സന്ദർശിച്ചതിന്‍റെ ചെലവ് 47 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. നോർവേയിലെ ഇന്ത്യൻ എംബസി എറണാകുളം തുതിയൂർ സ്വദേശി എസ്. ധനരാജിന്‍റെ അപേക്ഷയിൽ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ…

‘ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം’; ബ്രസീലിയൻ അധികാരികൾക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി

ജനാധിപത്യ പാരമ്പര്യങ്ങൾ എല്ലാവരും ബഹുമാനിക്കണം, ബ്രസീലിയൻ സംഘർഷത്തിൽ ഉത്കണ്ഠയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിയൻ അധികാരികൾക്ക് പൂർണ പിന്തുണ നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ ടാഗ് ചെയ്താണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. തീവ്ര വലതുപക്ഷക്കാരനായ മുൻ…

ബഫർ സോൺ വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി, നടപ്പാക്കാൻ പ്രയാസം- കേരളം സുപ്രീംകോടതിയിൽ

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന്…

അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് സൂചന; ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി

കാസർകോട്ട് പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർത്ഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ…

ചന്ദ കോച്ചറിനും ദീപക് കോച്ചറിനും ജാമ്യം

വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ…