അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ ഒന്‍പത് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രസവ ഡേറ്റ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം പ്രസവ വേദന വന്നതിനെ തുടര്‍ന്ന് നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കോട്ടയത്ത് കനത്ത മഴ, ഈരാറ്റുപേട്ടയില്‍ വന്‍ നാശനഷ്ടം

കോട്ടയം: ജില്ലയില്‍ കനത്ത മഴ ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി.ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണു. സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. മരങ്ങള്‍ കടപുഴകി. ഇടിമിന്നലില്‍ പ്രദേശത്തെ…

പൊട്ടിത്തെറിച്ചത് ഒരു കൊല്ലം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണ്‍

തൃശൂര്‍: പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് തൃശൂര്‍ സ്വദേശി ഏലിയാസ്. ബനിയന്‍ ധരിച്ചതിനാല്‍ ശരീരത്തില്‍ പൊള്ളലേറ്റില്ല. തീ പടരുന്നത് കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തുകയായിരുന്നു. ഒരു കൊല്ലം മുന്‍പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണ്…

കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും മാറ്റം. കേന്ദ്ര സഹമന്ത്രി എസ് പി സിങ് ബാഘേലിനെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി. ആരോ​ഗ്യ-കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിച്ചു. കേന്ദ്ര നിയമവകുപ്പ് സഹമന്ത്രിയായിരുന്നു എസ് പി സിങ് ബാഘേല്‍. ഇവിടെ നിന്നാണ് ആരോഗ്യ…

കേരള സ്‌റ്റോറി സിനിമയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി; കേരള സ്‌റ്റോറി സിനിമയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചിത്രത്തിന്റെ പ്രദര്‍ശനം പ്രത്യക്ഷമായോ പരോക്ഷമായോ തടയരുത്. ബംഗാളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.  പൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണയിക്കാനാകില്ലെന്ന് ചീഫ്…

‘സ്റ്റാലിനെയും ഗെഹ്‌ലോട്ടിനെയും കണ്ടുപഠിക്കാൻ’ ഇരട്ടച്ചങ്കന് ധൈര്യമുണ്ടോ? കെ സുധാകരൻ

തിരുവനന്തപുരം: മരണവീടുപോലെ ശോകമൂകമായ കേരളത്തില്‍ നൂറുകോടിയോളം രൂപ മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും അഴിമതി കൊടികുത്തി വാഴുകയും മുഖ്യമന്ത്രി തന്നെ അതിന്റെ ആചാര്യനായി മാറുകയും ചെയ്ത അതീവ…

സ്വ​കാ​ര്യ ബ​സും ടാ​റ്റാ സു​മോ​യും കൂ​ട്ടി​യി​ടി​ച്ച് 12 പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: കു​ന്നം​കു​ളം മ​ഴു​വ​ഞ്ചേ​രി​യി​ല്‍ സ്വ​കാ​ര്യ ബ​സും ടാ​റ്റാ സു​മോ​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ബ​സ് യാ​ത്ര​ക്കാ​രാ​യ എ​ട്ട് പേ​ര്‍​ക്കും ടാ​റ്റാ സു​മോ​യി​ലെ നാ​ലു​പേ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. രാ​വി​ലെ 10നാ​യി​രു​ന്നു…

ചെന്നൈ മദ്യദുരന്തം ഫാക്ടറി ഉടമ അറസ്റ്റിൽ

ചെന്നൈ: 21 പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ മദ്യദുരന്തത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ഫാക്ടറി ഉടമയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഫാക്ടറി ഉടമ, ഇയാളിൽ നിന്ന് മെഥനോൾ വാങ്ങിയ രണ്ടുപേർ, കടത്താൻ സഹായിച്ചവർ എന്നിവരുൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും…

‘ലോകത്തിന് മാതൃകയാവുന്ന ഒട്ടേറെ കാര്യങ്ങൾ കേരളം ചെയ്യുന്നുണ്ട്’; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: റവന്യൂ വരുമാനത്തിന്റെ 99 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ച ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാളെ…