പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്: പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി മ​രി​ച്ചു. കപ്പൂർ സ്വദേശി സുൾഫിക്കർ (48) പാക്കിസ്ഥാനിലെ ജയിലിൽ മരിച്ചതായാണ്  പൊലീസിനു വിവരം ലഭിച്ചത് . അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തെ‍ാഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ…

സെഞ്ചുറിയുമായി ഗിൽ,തോൽവിയോടെ ആർസിബി പുറത്ത് ; മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു.…

നിയമസഭാ മന്ദിരം സിൽവർ ജൂബിലി  ഇന്ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്‌‌ദീപ് ധൻകർ ഇന്നു രാവിലെ 10.30ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീർ…

റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതിവരെ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുമെന്ന് കെ.എസ്.ആ‍ർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതിവരെ സ്വീകരിക്കുമെന്ന് കെഎസ്.ആ‍ർ.ടി.സി അറിയിച്ചു. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ്…

എസ്എഫ്ഐ ആൾമാറാട്ടം: രണ്ടംഗ അന്വേഷണ കമ്മിഷനെനിയോഗിച്ച് സിപിഎം

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐ ആൾമാറാട്ടത്തിൽ പാർട്ടി അന്വേഷണം നടത്താൻ സിപിഎം തീരുമാനം. ഇതിനായി രണ്ടംഗ അന്വേഷണ കമ്മിഷനെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു. ഡി.കെ മുരളി, പുഷ്പലത എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. തിരിമറിയിൽ…

ഗ്രീനിന് സെഞ്ച്വറി, മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി

മും​ബൈ: അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. ഇതോടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തേ​ക്ക് പ്രതീക്ഷ നിലനിർത്താനായി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ പ​രാ​ജ​യം ആ​ഗ്ര​ഹി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്…

കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു

തൃശ്ശൂർ : കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി…

സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സിസ്റ്റർ ലിനിയുടെ…

ബാഖ്മുത് പിടിച്ചെന്ന് പുടിന്‍, നിഷേധിച്ച് സെലന്‍സ്‌കി

യുക്രൈന്‍ : ബാഖ്മുത് പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. നഗരം പിടിച്ചെടുത്ത സേനയെ അഭിനന്ദിക്കുന്നതായി പുടിന്‍ പറഞ്ഞു. യുക്രൈന്റെ കിഴക്കന്‍ നഗരമായ ബാഖ്മുത് പിടിച്ചെടുക്കാന്‍ കനത്ത പോരാട്ടം നടക്കുകയായിരുന്നു.  വാഗ്നര്‍ സേന മേധാവി യെവ്‌ഗെനി പ്രിഗോഷി ബാഖ്മുതില്‍ റഷ്യന്‍ പതാകയേന്തി നില്‍ക്കുന്ന…

ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖകൾ പാടില്ല ; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്‌ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി…