ച‍ർച്ചയായി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര “ഫുഡെല്ലാം ഗുഡല്ല “

https://youtu.be/tlN8PgXVKrc കുഴിമന്തിയും ചിക്കനും മയണൈസുമെല്ലാ കഴിച്ച് ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ തുടങ്ങിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പും അധികാരികളുമെല്ലാം ഭക്ഷണ പരിരോധന ശക്തമാക്കിയിരിക്കുകയാണ്. ഹോട്ടലുകൾ കയറിയിറങ്ങി പരിശോധന നടത്തുകയാണ്. പക്ഷേ, അപ്പോഴും അതി‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികളും ഇറച്ചിയുമെല്ലാം പരിശോധിക്കാനായി കേരളത്തിൽ സംവിധാനങ്ങളൊന്നും ശക്തമല്ല.…

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണം; എട്ട് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികന് ഉൾപ്പെടെയാണ് ആക്രമണത്തിൽ പരുക്ക് സംഭവിച്ചത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 7 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ്…

ശിവശങ്കറിന് ഇ.ഡി. നോട്ടീസ്; വിരമിക്കുന്ന ദിവസം ചോദ്യംചെയ്യലിന് ഹാജരാകണം

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡി.യുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ കേസില്‍ സ്വപ്‌ന സുരേഷിന്‍റേയും സരിത്തിന്‍റേയും…

LDF-ൽ കൂടിയാലോചനകൾ നടക്കുന്നില്ല, മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് മിണ്ടാതിരിക്കില്ല – ഗണേഷ് കുമാർ

ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാര്‍. എല്‍.ഡി.എഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എല്‍.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല.…

വീട്ടിൽക്കയറി യുവതിക്കുനേരെ അതിക്രമം; പോലീസുകാരൻ റിമാൻഡിൽ

വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കേസെടുത്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയില്‍…
ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഇനി അപ്പീൽ നൽകാം

ട്വിറ്ററില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി അപ്പീല്‍ നല്‍കാം. ഈ അപ്പീലുകള്‍ ട്വിറ്ററിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തി പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവില്‍ വരികയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്…

ലഹരിക്കടത്തിൽ വീണ്ടും CPM നടപടി; പ്രതിയെ പുറത്താക്കി, ജാമ്യം നിന്നയാൾക്ക് സസ്‌പെൻഷൻ

 കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്‌പെന്‍ഡ് ചെയ്തു. 54 ലക്ഷത്തിന്‍റെ…

ഡയാനയുടെ ഗൗൺ ലേലത്തിൽ പോയത് ആറുലക്ഷം ഡോളറിന്

ഡയാന രാജകുമാരിയുടെ വെല്‍വെറ്റ് വസ്ത്രം ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണാണ് ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ലേലംചെയ്തത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് വസ്ത്രത്തിന് ലഭിച്ചത്.…

ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ; ‘ചാവേർ’ ടീസർ പുറത്തിറങ്ങി

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ചാവേറി'ന്‍റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുതുമ നിറഞ്ഞ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.…

രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്‍റെയും മകൾ ജൂനിറ്റയാണ് വധു.  തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക…