വിനീത് ചിത്രത്തിൽ പ്രണവിനും ധ്യാനുമൊപ്പം നിവിനും

കൊച്ചി : പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകൻമാരാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും. മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ഉടൻ ആരംഭിക്കും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.…

കെട്ടിട പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാരിനോട് സി.പി.എം, കു​റ​ഞ്ഞ​ ​നി​ര​ക്ക് ഈ​ടാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കൂട്ടിയതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇത് കുറയ്ക്കാൻ സി.പി.എം സംസ്ഥാനസമിതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്നലത്തെ സംസ്ഥാനസമിതി യോഗത്തിൽ വിഷയം ചർച്ചയായി. വർദ്ധന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതായും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.…

താനൂർ ബോട്ടപകടം : ബോട്ടുടമ നാസർ ഒളിവിൽ, നരഹത്യക്ക് കേസ്

താനൂർ : 22 പേർ മരിച്ച താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‌മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.…

കെഎസ്ആർടിസി : ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.  ശമ്പളത്തിന്റെ ആദ്യ…

അച്ഛനെ നായകനാക്കി ഐശ്യര്യയുടെ പൊളിറ്റിക്കൽ ത്രില്ലർ, ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചെന്നൈ :  ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ 'ലാൽ സലാ'മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രജനിക്കൊപ്പം വിഷ്ണു വിശാലും വിക്രാന്തും 'ലാൽ സലാ'മിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ജീവിത രാജശേഖറും ഒരു സുപ്രധാന…

തൊഴിലാളികൾക്ക് തിരിച്ചടി , ഇഎസ്ഐ ചികിത്സ ഇനി സ്വകാര്യ ആശുപത്രികളിൽ ഇല്ല

കൊച്ചി : ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്‌ധ ചികിത്സയ്ക്ക്‌ സ്വകാര്യആശുപത്രികളിലേക്ക്‌ നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്‌. ഇഎസ്ഐ ആശുപത്രികളിൽനിന്ന്‌ ഇനിമുതൽ സർക്കാർ ആശുപത്രികളിലേക്ക്‌ മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇഎസ്ഐസി മെഡിക്കൽ കമീഷണർ രേഷ്‌മ വർമ ഏപ്രിൽ 29നാണ്…

താനൂരിലെ ബോട്ട് രൂപമാറ്റം വരുത്തിയത്, ബോട്ട് സർവീസിന് ഇറങ്ങിയത് രജിസ്ട്രേഷന് മുൻപ് 

താനൂർ : താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചന.…

താനൂര്‍ ബോട്ട് ദുരന്തം; മരണം 22 ആയി, 7 പേരുടെ നില ഗുരുതരം

താനൂര്‍ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മരണം 22 ആയി. തിരൂരങ്ങാടി ആശുപത്രിയിലുള്ള 10 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു . 10 പേര്‍ ചികിത്സയിലുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17),…

ബോട്ട് ദുരന്തത്തില്‍ പത്തിലേറെപ്പേര്‍ മരിക്കുമെന്ന് തുമ്മാരുകുടി പ്രവചിച്ചത് ഏപ്രില്‍ ഒന്നിന്; തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ്‌ വൈറല്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍  21 ഓളം പേരാണ് ഇന്നു മരിച്ചത്. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിലാണ് മുരളി തുമ്മാരുകുടിയുടെ പ്രവചനം പോലെയുള്ള എഫ്ബി പോസ്റ്റ്‌ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഏപ്രില്‍ ഒന്നിനാണ് തുമ്മാരുകുടി ഈ പോസ്റ്റ്‌…

ബോട്ട് മുങ്ങിയത് വള്ളംകളി നടക്കുന്ന ആഴമുള്ള ഭാഗത്ത്, വേണ്ടത്ര ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല

താനൂർ : 21 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാര ബോട്ട് മുങ്ങിയത് വള്ളം കളി നടക്കുന്ന ആഴമേറിയ ഭാഗത്തെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട താനൂർ സ്വദേശി ഷഫീഖ്. ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന്…