ന്യൂഡൽഹി : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയ്നെ സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹി ലോക് നായക് ആശുപത്രിയിലെത്തിയാണ് ഡൽഹി മുഖ്യമന്ത്രി തന്റെ സഹപ്രവർത്തകനെ കണ്ടത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷം മുൻപ് സത്യേന്ദർ ജെയ്ൻ അറസ്റ്റിലായതിനു ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മുൻ ഡൽഹി മന്ത്രിയുമൊത്തുള്ള ചിത്രങ്ങൾ കേജരിവാൾ ട്വീറ്റ് ചെയ്തു. ധീരനായ മനുഷ്യനെ കണ്ടുമുട്ടി- എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.