കമ്പം: അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയ്ക്ക് തൊട്ടടുത്തെത്തി. കൂത്തനാച്ചി ക്ഷേത്രത്തിനടുത്ത് വനരെലാണ് കൊമ്പന് ഇപ്പോഴുള്ളത്. ജനവാസമേഖലയില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുകയാണ്.
ജനവാസമേഖലയിലേയ്ക്കിറങ്ങിയാല് ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള നീക്കത്തിലാണ് തമിഴ്നാട് വനംവകുപ്പ്. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ആന നില്ക്കുന്ന സ്ഥലത്തേയ്ക്ക് തിരിച്ചു. മയക്കുവെടി വയ്ക്കാനുള്ള ഡോക്ടര്‍മാരുടെ സംഘവും ഇവിടെയെത്തിയിട്ടുണ്ട്.ഞായറാഴ്ച രാത്രിവരെ കമ്പത്ത് കൃഷിസ്ഥലത്തു നിലയുറപ്പിച്ചിരുന്ന കൊമ്പനെ പിടികൂടാന്‍ മയക്കുവെടി വിദഗ്ധരെയും കുങ്കിയാനകളെയും തമിഴ്നാട് സര്‍ക്കാര്‍ ഇവിടെ എത്തിച്ചിരുന്നു. ആന കാടുകയറിയതോടെ മയക്കുവെടി വയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.