അരിക്കൊമ്പൻ കമ്പം ടൗണിൽ, ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ത​ക​ര്‍​ത്തു

കുമളി : അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക​ര്‍​ത്തു. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.

പ്ര​ദേ​ശ​ത്തെ ഒ​രു പു​ളി​മരത്തോട്ട​ത്തി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ട​ക്ക​മു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ആ​ന​യെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്‌ടമായതോടെ വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *