എ​ഐ കാ​മ​റാ ടെ​ന്‍​ഡ​ര്‍ സു​താ​ര്യം, ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ല​ന്ന് ക​ണ്ടെ​ത്തി : മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കെ​ല്‍​ട്രോ​ണി​ന് ക​രാ​ര്‍ ന​ല്‍​കി​യ​ത് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ശു​പാ​ര്‍​ശ​പ്ര​കാ​ര​മാ​ണ്. ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ളി​ലും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലും കെ​ല്‍​ട്രോ​ണി​ന് വീ‌​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ണ്. കെ​ല്‍​ട്രോ​ണി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ശു​പാ​ര്‍​ശ​യു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സേ​ഫ് കേ​ര​ളാ പ​ദ്ധ​തി​ക്കാ​യു​ള്ള കെ​ല്‍​ട്രോ​ണി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ സി​വി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. കെ​ല്‍​ട്രോ​ണും എ​സ്ആ​ര്‍​ഐ​ടി​യും ത​മ്മി​ലാ​ണ് ക​രാ​ര്‍.

ഉ​പ​ക​രാ​റു​കാ​രു​ടെ പേ​രു​ക​ള്‍ ക​രാ​റി​ല്‍ പ​രാ​മ​ര്‍​ശി​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ത് മാ​ത്ര​മാ​ണ് ക​രാ​റി​ലെ ഏ​ക വീ​ഴ്ച​യാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

ഡാ​റ്റാ സു​ര​ക്ഷാ, ഡാ​റ്റാ ഇ​ന്‍റ​ഗ്രി​റ്റി, ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കോ​ണ്‍​ഫി​ഗ​റേ​ഷ​ന്‍ എ​ന്നി​വ​യൊ​ഴി​കെ മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കും ഉ​പ​ക​രാ​ര്‍ അ​നു​വ​ദ​നീ​യ​മാ​ണ്. ഈ ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ടെ​ന്‍​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ അ​ത​ത് ഘ​ട്ട​ത്തി​ല്‍​ത​ന്നെ ഇ-​പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രാ​തി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഭാ​വി​യി​ല്‍ ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് ആ​ദ്യം ത​ന്നെ രൂ​പം ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *