AI ക്യാമറ നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743

AI ക്യാമറ നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743

ചെലാനയച്ചത് 10,457 പേ​ർ​ക്ക്

 എ​ഐ ക്യാമ​റ​ക​ൾ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ചെ​ലാ​ൻ അ​യ​ച്ച​ത് 10,457 പേ​ർ​ക്ക്. ക്യാമറ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജൂ​ണ്‍ അ​ഞ്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ ജൂ​ണ്‍ എ​ട്ട് രാ​ത്രി 12 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​ത്.

ഈ ​നാ​ലു ദി​വ​സ​ങ്ങ​ളി​ൽ 3,52,730 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് എ​ഐ ക്യാമ​റ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 80,743 എ​ണ്ണം കെ​ൽ​ട്രോ​ണ്‍ വെ​രി​ഫൈ ചെ​യ്യു​ക​യും 19,790 കേ​സു​ക​ൾ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റ​ത്തി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ് 10,457 ചെ​ല്ലാ​നു​ക​ൾ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അം​ഗീ​ക​രി​ച്ച് അ​യ​ച്ച​ത്. ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​മ​പ്ര​കാ​രം സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ അ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് വെ​രി​ഫൈ ചെ​യ്യു​മ്പോ​ൾ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ എ​ണ്ണം കു​റ​യു​ന്ന​ത്.

കാ​റി​ലെ മു​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 7,896. കാ​ർ ഡ്രൈ​വ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​ത് 4,993, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച​വ​ർ 6,153, ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ സ​ഹ​യാ​ത്രി​ക​ൻ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​ത് 715, ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ ട്രി​പ്പി​ൾ റൈ​ഡ് ആ​റ്, മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം 25, അ​മി​ത​വേ​ഗ​ത ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ.

എ​ഐ ക്യാമ​റ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് റോ​ഡ് അ​പ​ക​ട​മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കേ​ര​ള​ത്തി​ൽ ശ​രാ​ശ​രി പ​ന്ത്ര​ണ്ട് റോ​ഡ് അ​പ​ക​ട​മ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി​ദി​നം ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ക്യാമ​റ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ​യാ​യി കു​റ​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *