വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

വ്യാജരേഖ കേസിൽ വിദ്യയെ തള്ളി ആർഷോ

കൊച്ചി: വ്യാ​ജരേ​ഖാ വി​വാ​ദ​ത്തി​ല്‍ കെ.​വി​ദ്യ​യെ പൂ​ര്‍​ണ​മാ​യി ത​ള്ളി എ​സ്എ​ഫ്‌​ഐ. വി​ദ്യ​യു​ടെ ക്ര​മ​ക്കേ​ടു​ക​ള്‍ എ​സ്എ​ഫ്‌​ഐ​യി​ല്‍ കൊ​ണ്ടു​വ​ന്ന് കെ​ട്ടേ​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ പ​റ​ഞ്ഞു.വ്യാ​ജ​രേ​ഖ​യി​ല്‍ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് പ​റ​യു​ന്ന കെ​എ​സ്‌​യു നേ​താ​ക്ക​ള്‍ തെ​ളി​വ് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്താ​ണെ​ന്നും ആ​ര്‍​ഷോ ചോ​ദി​ച്ചു.

വ്യാജ രേഖ വിഷയത്തിൽ വളരെ കൃത്യമായി എസ് എഫ് ഐ നിലപാട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖ എസ് എഫ് ഐയുടെ മേൽ കെട്ടിവയ്‌ക്കണ്ട .ത​നി​ക്കെ​തി​രെ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും ആ​ര്‍​ഷോ പ​റ​ഞ്ഞു. “എന്റെ പേര് പലവട്ടം വ്യാജ രേഖ സംഭവത്തിൽ പലരും പറഞ്ഞിട്ടുണ്ട്. തെളിവുണ്ടെന്ന് പറയുന്നതല്ലാതെ കൃത്യമായ തെളിവ് ആരും പുറത്തുവിട്ടിട്ടില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് തെളിവുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് എവിടെ ?​ നിങ്ങൾ അവരോട് പോയി ചോദിക്ക്. എന്റെ ഭാഗത്ത് തെറ്റില്ലയെന്ന് കണ്ടാൽ അവർ മാപ്പ് പറയാം എന്ന് പറഞ്ഞിട്ട് എവിടെ?​. ആരോപണം ഉന്നയിക്കുന്നവരുടെ കെെയിൽ തെളിവ് ഉണ്ടെങ്കിൽ അത് പുറത്ത് വിടുക. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഒരു സംഘടനയെ തകർക്കാൻ ശ്രമിക്കേണ്ട. അത് തകരില്ല.” – പി എം ആർഷോ പറഞ്ഞു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *