പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം. വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​കു​ന്ന​ത്.

ഈ ​മാ​സം ഒ​മ്പ​താ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. 13ന് ​ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കും.19ന് ​ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ക്കും. പ്ര​ധാ​ന അ​ലോ​ട്ട്‌​മെന്‍റ് ജൂ​ലൈ ഒ​ന്നി​ന് അ​വ​സാ​നി​പ്പി​ക്കും. അ​ഞ്ചി​ന് ക്ലാ​സ് ആ​രം​ഭി​ക്കും.എ​സ്എ​സ്എ​ല്‍​സി/ പ​ത്താം ക്ലാ​സ് തു​ല്യ​താ​പ​രീ​ക്ഷ​യി​ല്‍ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​വ​രെ​യും ഐ​സി​എ​സ്‌സി, സി​ബി​എ​സ്ഇ സി​ല​ബ​സി​ല്‍ പ​ഠി​ച്ച​വ​രെ​യും മു​ഖ്യ​അ​ലോ​ട്ട്മെ​ന്‍റി​ല്‍ പ​രി​ഗ​ണി​ക്കും. ഒ​രാ​ള്‍​ക്ക് ഒ​ന്നി​ല​ധി​കം ജി​ല്ല​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കാം. ഇ​തി​നാ​യി ഒ​രോ ജി​ല്ല​ക​ളി​ലും വ്യ​ത്യ​സ്ത അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

www.admission.dge.kerala.gov.in ൽ കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​ന്‍ ചെ​യ്ത് Apply Online ലി​ങ്കി​ലൂ​ടെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​കും. അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ​ കം​പ്യൂ​ട്ട​ര്‍ ലാ​ബ് സൗ​ക​ര്യ​വും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

എ​യ്ഡ​ഡ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി (വൊ​ക്കേ​ഷ​ണ​ല്‍) സ്‌​കൂ​ളു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട(20 ശ​ത​മാ​നം ) പ്ര​വേ​ശ​നം അ​ത​ത് മാ​നേ​ജ്‌​മെ​ന്‍റു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ന​ല്‍​ക​ണം.സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍,എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ പ്ല​സ് വ​ണ്‍ സീ​റ്റു​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​ന് സ​മാ​ന​ രീ​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *