രാ​ജ്യ​ത്തി​ന് മാ​തൃ​ക​ കേ​ര​ള​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യെ പ്ര​ശം​സി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ പ്ര​തി​നി​ധി

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യെ പ്ര​ശം​സി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ ഹെ​ൽ​ത്ത് ഫി​നാ​ൻ​സിം​ഗ് ലീ​ഡ് ഡോ. ​ഗ്രേ​സ് അ​ച്യു​ഗു​രാ. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലും സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച “അ​നു​ഭ​വ് സ​ദ​സ്’ ദേ​ശീ​യ ശി​ൽ​പ​ശാ​ല​യി​ലും സം​സ്ഥാ​ന​ത്തെ സൗ​ജ​ന്യ ചി​കി​ത്സ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​റു​തും ഇ​ട​ത്ത​ര​വു​മാ​യ സാ​മ്പ​ത്തി​ക രാ​ഷ്ട്ര​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞു. രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ന്തം കൈ​യി​ൽ നി​ന്നു​മെ​ടു​ത്തു​ള്ള ചി​കി​ത്സാ ചെ​ല​വ് കൂ​ടു​ന്നു​ണ്ടോ, കു​റ​യു​ന്നു​ണ്ടോ എ​ന്ന് പ​ഠ​നം ന​ട​ത്താ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​താ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ പ്ര​തി​നി​ധി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ളി​ലൂ​ടെ രോ​ഗി​ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ന്തം കൈ​യി​ൽ നി​ന്നു​ള്ള ചി​കി​ത്സാ ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ 3200 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​നാ​യി. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യ​തി​ന് കേ​ര​ള​ത്തി​ന് ദേ​ശീ​യ ആ​രോ​ഗ്യ ഉ​ത്കൃ​ഷ്ട പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *