എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ട്രെയിനിൽ വീണ്ടും തീപിടുത്തം, അട്ടിമറി സംശയിക്കുന്നതായി റെയിൽവേ

കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ആലപ്പുഴ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ വീണ്ടും തീപിടുത്തം. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. തീ​പി​ടി​ത്ത​ത്തി​ൽ അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്ന​താ​യി റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. രാത്രി പതിനൊന്നോടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ചതാണ്  ട്രെയിൻ . ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.തീ ഉയരുന്നത് റയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി.ഒരാൾ ഒരു ക്യാനും കൈയിൽ പിടിച്ച് ബോഗിയിലേക്ക് നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് റിപ്പോർട്ടുണ്ട്. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട് ദൃശ്യങ്ങളിലുള്ള ആളെ കണ്ടത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *