സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

കൊച്ചി : സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല കി​ലോ​ഗ്രാ​മി​ന് 23 രൂ​പ​യി​ലെ​ത്തി. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത് . ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യ​ത്ത് 27 രൂ​പ​യു​ണ്ടാ​യി​രു​ന്നു.

സ​ർ​ക്കാ​രി​ന്റെ സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ന് ഗു​ണ​ക​ര​മാ​യി​ല്ലെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​തു​വി​പ​ണി​യി​ൽ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത് വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (വി.​എ​ഫ്.​പി.​സി.​കെ) 77 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ന​ട​ത്തു​ന്നു​ണ്ട്.കി​ലോ​ഗ്രാ​മി​ന് 34 രൂ​പ നി​ര​ക്കി​ലാ​ണ് സം​ഭ​ര​ണം. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വെ​ങ്കി​ലും ക​ർ​ഷ​ക​ന് കി​ട്ടാ​ൻ 35 രൂ​പ വേ​ണം.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും വി.​എ​ഫ്.​പി.​സി.​കെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ച്ച് കേ​ര​ഫെ​ഡി​നു കൈ​മാ​റി​യി​രു​ന്നു. 10,000 ട​ൺ തേ​ങ്ങ​യാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ച്ച​ത്. ഇ​ത്ത​വ​ണ​യും സം​ഭ​ര​ണം തു​ട​രും. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ‍മാ​ത്രം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മേ​യ് 25 വ​രെ 921 ട​ൺ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ തെ​ങ്ങി​ൽ​നി​ന്ന് 70 പ​ച്ച​ത്തേ​ങ്ങ വീ​തം ആ​റ് ത​വ​ണ​ക​ളാ​യി ഓ​രോ ക​ർ​ഷ​ക​നി​ൽ​നി​ന്നും 4200 പ​ച്ച​ത്തേ​ങ്ങ​യാ​ണ് ഒ​രു​വ​ർ​ഷം വി.​എ​ഫ്.​പി.​സി.​കെ സം​ഭ​രി​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ണം ല​ഭി​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് താ​മ​സം നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഭ​രി​ച്ച വി​ത്തു​തേ​ങ്ങ​യു​ടെ പ​ണം ഇ​നി​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.ഇ​തു ല​ക്ഷ​ങ്ങ​ൾ വ​രും. അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ല്ലെ​ങ്കി​ൽ സ്ഥി​തി​ക​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​കു​​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *