സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​, ബെന്നറ്റ് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി : ജീവിതത്തിലെ കനൽ വഴികൾ വിവരിച്ച് സി ദിവാകരൻ 

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. “ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​ന​ത്തി​നു മു​ന്പാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി​യി​ല്‍ ച​തി​പ്ര​യോ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കേ​ണ്ടെ​ന്ന​തു​കൊ​ണ്ട് പ​ല​തും തു​റ​ന്ന് എ​ഴു​തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. പാ​ര്‍​ട്ടി ന​ല്‍​കി​യ നേ​ട്ട​ങ്ങ​ളും തി​രി​ച്ച​ടി​ക​ളും വി​വ​രി​ക്കു​ന്ന​താ​ണ് ആ​ത്മ​ക​ഥ. ജൂ​ണ്‍ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്യും.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വി.എസ്.അച്യുതാനന്ദനെ അലട്ടിയിരുന്നതായി അന്നത്തെ ഭക്ഷ്യമന്ത്രി യായിരുന്ന സി.ദിവാകരന്റെ ആത്മകഥയിൽ വെളിപ്പെടുത്തലുണ്ട് . 2011ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നതിങ്ങനെ:  തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്ത് ഇരുത്തി എന്ന ചിന്ത വിഎസിനെ അലട്ടിയിരുന്നു. കേവലം 500നും 1000നും ഇടയിലുള്ള വോട്ടിൽ എൽഡിഎഫിന് നാലു സീറ്റുകൾ നഷ്ടമായ രാഷ്ട്രീയത്തിന്റെ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നു’’.

വിഎസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ മൂന്നാർ ദൗത്യത്തെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നു: മൂന്നാർ വിഷയത്തിൽ സംയമനവും സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും നടത്താൻ കഴിയാതെ പോയി. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ പോയവരെ നിയന്ത്രിക്കേണ്ട സാഹചര്യം ഉണ്ടായി. മൂന്നാറിൽ കേരളത്തിലെ പ്രമുഖരായ പലരും കയ്യേറ്റം നടത്തിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. മറ്റുള്ളവരുടെ കയ്യേറ്റം ബുൾഡോസർ കൊണ്ട് ഒഴിപ്പിക്കുമ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾക്ക് നേരെ തിരിയുന്നില്ല എന്ന ചോദ്യം ഉയർന്നു വന്നു. മൂന്നാറിൽ തട്ടി മന്ത്രിസഭ തകരാൻ പാടില്ലെന്ന് തീരുമാനിച്ചതോടെ ആ അധ്യായം അവസാനിച്ചതായി സി.ദിവാകരൻ പറയുന്നു.

തിരുവനന്തപുരം ലോക്സഭാ സീറ്റ് സ്വതന്ത്രന് കൈമാറിയത് സിപിഐ നേതാക്കൾ കോഴ വാങ്ങിയാണെന്ന ആരോപണത്തിനും സി.ദിവാകരൻ വിശദീകരണം നൽകുന്നുണ്ട്. ‘‘ഡോ. ബെനറ്റ് എബ്രഹാം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായതോടെ പാർട്ടി പ്രവർത്തകർക്കിടയിൽ സംശയം ഉയർന്നു. ജില്ലയുടെ ചുമതലക്കാരനായ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രചാരണമുണ്ടായി. പാർട്ടി അന്വേഷണ കമ്മിഷൻ എന്റെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റെല്ലാം വ്യാജ പ്രചാരണമാണെന്ന് പാർട്ടി വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിച്ചു’’. വിവാദത്തിൽ, സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശിയെ പാർട്ടി പുറത്താക്കി. മുൻ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ നായർ സിപിഎമ്മിലേക്ക് പോയി. സി.ദിവാകരനെ തരംതാഴ്ത്തിയെങ്കിലും മറ്റു നടപടികൾ ഒഴിവാക്കി.  സോളർ സമരം പെട്ടെന്ന് അവസാനിപ്പിച്ചതിനെക്കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *