തിരുവനന്തപുരം : ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എസ്എഫ്ഐ. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 50 കോളേജിൽ 43 ഇടത്തും എസ്എഫ്ഐ മികച്ച വിജയം നേടി. ഭൂരിപക്ഷം ക്യാമ്പസിലും കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്, ഫ്രറ്റേണിറ്റി മുന്നണി പിന്തുണച്ച സഖ്യങ്ങൾക്കെതിരെയാണ് എസ്എഫ്ഐ മത്സരിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന 12 സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ചരിത്രത്തിൽ ആദ്യമായി എസ്എഫ്ഐ. പിടിച്ചെടുത്തു. മുഴുവൻ ആയുർവേദ കോളേജിലും ഡെന്റൽ കോളേജുകൾ, ഹോമിയോ കോളേജുകൾ, നഴ്സിങ് കോളേജുകൾ, ഫാർമസി കോളേജുകൾ, പാരാമെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ വലിയ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്.
എറണാകുളം, തിരുവനന്തപുരം, പരിയാരം, പാലക്കാട്, ഇടുക്കി, കോട്ടയം, കോന്നി, കൊല്ലം, ആലപ്പുഴ ഗവ. മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം, ആലപ്പുഴ ഗവ. ഡെന്റൽ കോളേജുകൾ, തിരുവനന്തപുരം, തൃപ്പൂണിത്തുറ, പരിയാരം ഗവ. ആയുർവേദ കോളേജുകൾ, തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജ്, വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജ് കോട്ടക്കൽ, നേമം എസ്‌വിആർ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ്, കോട്ടയം എഎൻഎസ്എസ് ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ്, ചങ്ങനാശ്ശേരി ഹോമിയോ കോളേജ്, കോട്ടയം, പരിയാരം, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ഗവ. നഴ്സിങ് കോളേജുകൾ, തിരുവനന്തപുരം, കാസർകോട് സിമറ്റ് കോളേജ് ഓഫ് നഴ്സിങ്, എ കെ ജി മെമ്മോറിയൽ നഴ്സിങ് കോളേജ് മാവിലായി, കോളേജ് ഓഫ് നഴ്സിങ് തലശേരി, പെരിന്തൽമണ്ണ ഇ എം എസ് കോളേജ് ഓഫ് നഴ്സിങ്, കാസർകോട് എസ് എം ഇ നഴ്സിങ് കോളേജ്, ഗാന്ധിനഗർ എസ് എം ഇ നഴ്സിങ് കോളേജ്, തിരുവനന്തപുരം ഗവ. പാരാമെഡിക്കൽ കോളേജ് , പരിയാരം ഗവ. പാരാമെഡിക്കൽ കോളേജ്, മാവിലായി എ കെ ജി പാരാമെഡിക്കൽ കോളേജ് , തലശേരി പാരാമെഡിക്കൽ കോളേജ്, ഗാന്ധിനഗർ എസ് എം ഇ പാരമെഡിക്കൽ കോളേജ്, അങ്കമാലി എസ് എം ഇ പാരാമെഡിക്കൽ കോളേജ്, തിരുവനന്തപുരം ഗവ. ഫാർമസി കോളേജ്, പരിയാരം ഗവ. ഫാർമസി കോളേജ്, പുതുപ്പള്ളി എസ് എം ഇ ഫാർമസി, പുതുപ്പള്ളി എസ് എം ഇ എം എൽ ടി, ചെറുവാണ്ടൂർ എസ് എം ഇ, ആണ്ടൂർ എസ് എം ഇ എന്നിവിടങ്ങളിൽ ചരിത്ര ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന യൂണിയനുകൾ തെരഞ്ഞെടുക്കപ്പെട്ടത്.