തിരുവനന്തപുരം : കെഎംഎസ്സിഎല് മരുന്ന് സംഭരണശാലകളിലെ തീപിടിത്തത്തില്‍ ദുരൂഹത നിലനില്‍ക്കെ മുഴുവന്‍ ബ്ലീച്ചിംഗ് പൗഡറും തിരിച്ചെടുക്കാന്‍ വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടെന്നും നിര്‍ദേശമുണ്ട്. ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരം പരിശോധിച്ച് ഫലം വരുന്നതിന് മുമ്പാണ് നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ കെഎംഎസ്സിഎലിന്റെ കൊല്ലം, തിരുവനന്തപുരം മരുന്ന് സംഭരണശാലകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള കെഎംഎസ്സിഎലിന്റെ ഗോഡൗണില്‍ ഇന്നു പുലര്‍ച്ചെ തീപിടിത്തമുണ്ടായി. മൂന്നിടത്തും തീപിടിത്തമുണ്ടാകാന്‍ കാരണം ബ്ലീച്ചിംഗ് പൗഡറായിരുന്നു.