തിരുവനന്തപുരം: ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു പുനര്‍നിയമനം നടത്തുന്നതില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താല്‍ക്കാലിക വിസിയെ നിയമിക്കുന്നതിന്റെ ഭാഗമായി രാജ്ഭവന് 3 സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
Posted inകേരളം രാഷ്ട്രീയം വാർത്തകൾ