തൃശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെയാണ് നാളെ മുതല്‍ ഗതാഗത നിയന്ത്രണം.
റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെയാണ് സ്വകാര്യ വാഹനങ്ങളെ കടത്തിവിടാത്തത്. എന്നാല്‍ രാവിലെയും വൈകീട്ടും കെഎസ്ആര്‍ടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യത്തില്‍ ആംബുലന്‍സ് പോലെയുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാവുന്നതാണ്. എന്നാല്‍ വിനോദസഞ്ചാരികളെ ഈ ദിവസങ്ങളില്‍ വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലൂടെ കടത്തിവിടില്ല എന്നും അധികൃതര്‍ അറിയിച്ചു.